5 കിലോ അംബർഗ്രീസുമായി തീർത്ഥാടക വേഷത്തിൽ എത്തിയ മൂന്നുപേർ പിടിയിൽ

Above article- 1

ഗുരുവായൂർ : ആബർ ഗ്രീസുമായി(തിമിംഗല ചർദ്ദിൽ ) മുന്ന് യുവാക്കൾ ഗുരുവായൂർ ടെംപിൾ പോലീസിന്റെ പിടിയിൽ . കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ വട്ടക്കണ്ടി വീട്ടിൽ രമേശൻ മകൻ രാഹുൽ 26 , മൂച്ചു കുന്ന് മരക്കാട്ടുപോയിൽ വീട്ടിൽ ഭാസ്കരൻ മകൻ ബാജിൻ 31, രാമപ്പാടു കണ്ടി വീട്ടിൽ ബാലകൃഷ്ണൻ മകൻ അരുൺ ദാസ് 30 എന്നിവരെയാണ് ഗുരുവായൂർ ടെംപിൾ പോലീസ് സബ് ഇൻസ്പെക്ടർ അഷറഫ് വി.പി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് .

Astrologer

തൃശൂർ സിറ്റി പോലീസിന്റെ കീഴിലുള്ള ഷാഡോ പോലീസ് ആംബർ ഗ്രീസിന്റെ ആവശ്യക്കാർ എന്ന നിലയിൽ ഇവരെ ഗുരുവായൂരിലേക്ക് വിളിച്ചു വരുത്തി . ശബരിമല തീർത്ഥാടകരുടെ വേഷത്തിൽ KL- 17 – E – 5450 നമ്പർ ഇന്നോവ കാറിൽ 5 കിലോ ആബർ ഗ്രീസുമായി ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു .

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം നിരോധിക്കപ്പെട്ട വസ്തു ആയതിനാൽ കേസ്സിന്റെ തുടർന്നുളള അന്വേഷണത്തിനായി കേസ്സ് ഫയൽ കേരള ഫോറസ്റ്റ് ഡിപ്പാർട്ടിന് കൈമാറും സീനിയർ എ എസ് ഐ ശശി, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർ സോജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

Vadasheri Footer