പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ ചാവക്കാട് കുറ്റ വിചാരണ സദസ്സ്

Above article- 1

ഗുരുവായൂർ : പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ യു ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 20 ന് ചാവക്കാട് കുറ്റ വിചാരണ സദസ്സ് . കുറ്റ വിചാരണ സദസ്സ് വൻ വിജയമാക്കുന്നതിന് വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണ യോഗം യു. ഡി. എഫ് ജില്ല ചെയർമാൻ എം പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. എം. പി. ഷെക്കീർ അധ്യക്ഷത വഹിച്ചു.

Astrologer

ഡിസിസി മുൻ പ്രസിഡന്റ്‌ ഒ. അബ്ദുൾ റഹിമാൻ കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി. എച്ച്. റഷീദ്,ജില്ല പ്രസിഡന്റ്‌ സി. എ.റഷീദ്, ഡിസിസി ഭാരവാഹികളായ കെ. ഡി. വീരമണി, എ. എം. അലാവുദ്ധീൻ, ടി. എസ്. അജിത്ത്‌, പി. എം. അമീർ,പി. കെ. അബൂബക്കർ, സി. അഷ്‌റഫ്‌, വി. കെ. ഫസലുൽ അലി, നബീൽ എൻ. എം. കെ, കെ. വി. ഷാനവാസ്‌, സി. വി. സുരേന്ദ്രൻ, കെ. എച്ച്. ഷാഹുൽ ഹമീദ്,ആഷിത. കെ, നഫീസ കുട്ടി വലിയകത്ത്, ഷോബി ഫ്രാൻസിസ്, പി. വി. ഉമ്മർ കുഞ്ഞി, കെ. നവാസ്,എന്നിവർ സംസാരിച്ചു.

Vadasheri Footer