Header 1 = sarovaram
Above Pot

എരുമേലിയില്‍ ശബരിമല തീർഥാടകർ റോഡ് ഉപരോധിച്ചു

പത്തനംതിട്ട: ;പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് എരിമേലിയില്‍ ശബരിമല തീർഥാടകര്‍ റോഡ് ഉപരോധിച്ചു. എരുമേലി-റാന്നി പാതയിലാണ് ഇതരസംസ്ഥാന തീർഥാടകരുടെ റോഡ് ഉപയോധിച്ച് പ്രതിഷേധം. ഒരു വാഹനങ്ങളും തീർത്ഥാടകർ കടത്തിവിട്ടില്ല..
തീർഥാടക വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇന്നലെ ഉച്ചയ്ക്കും സമാനമായ രീതിയില്‍ പ്രതിഷേധം ഉണ്ടായിരുന്നു. പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ച് വാഹനങ്ങൾ കടത്തിവിട്ടത്

Astrologer

ഇതിനിടെ ശബരിമലയില്‍ ഡ്യൂട്ടിക്കുള്ള പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഭക്ത ജന രോഷം കുറക്കാനുള്ള നീക്കം നടത്തി പോലീസ് . സന്നിധാനത്ത് നിലവില്‍ നിയമിച്ചിരുന്ന കെ വി സന്തോഷിനെ നിലയ്ക്കലിലേക്ക് മാറ്റി. എസ് പി മധുസൂദനെ പമ്പയിലേക്കും മാറ്റി.
അരവിന്ദ് സുകുമാരന് പകരമാണ് മധുസൂദനെ നിയമിച്ചത്. ദക്ഷിണ മേഖല ഐജിയുടെ ശുപാര്ശയിലാണ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ വലിയ വിമര്ശനം നേരിടുന്ന സാഹചര്യത്തിലാണ് പൊലീസുകാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്.

അതേസമയം, ശബരിമല തീര്ത്ഥാടകര്ക്ക് എല്ലാ സഹായങ്ങളും നല്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ;സ്‌പോട്ട് ബുക്കിംഗ് ദിവസവും പതിനായിരത്തില്‍ കൂടതലാണെന്നും കേരളത്തില്‍ നിന്നാണ് കൂടുതല്‍ തീര്ത്ഥാ ടകര്‍ എത്തുന്നതെന്ന് എഡിജിപി കോടതിയെ അറിയിച്ചു

ശബരിമലയില്‍ ഒരുക്കിയ സൗകര്യങ്ങള്‍ ദൃശ്യങ്ങള്‍ സഹിതമാണ് എഡിജിപി ഹൈക്കോടതിയില്‍ വിശദീകരിച്ചത്. നിലയ്ക്കല്‍ പാര്ക്കിം ഗ് നിറഞ്ഞെന്ന് എഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ശബരിപീഠത്തിലും അപ്പാച്ചിമേട്ടിലും തിരക്കാണെന്നും സര്ക്കാര്‍ കോടതിയെ അറിയിച്ചു. നിലയ്ക്കലില്‍ തിരക്കാണെങ്കില്‍ മറ്റിടങ്ങളില്‍ പാര്ക്കിം ഗ് ഒരുക്കണമെന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോര്ഡും വോളണ്ടിയര്മാമരുടെ സഹായം തേടണമെന്നും കോടതി നിര്ദ്ദേശിച്ചു

Vadasheri Footer