Header 1 vadesheri (working)

ലോക പ്രമേഹ ദിനത്തിൽ ചാവക്കാട് ഡ്യുഅത്‌ലോൺ

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് സൈക്കിൾ ക്ലബിന്റെയും ഹയാത് ആശുപത്രിയുടെയും ആഭ്യമുഖ്യത്തിൽ ചാവക്കാട് ഡ്യുഅത്‌ലോൺ സംഘടിപ്പിക്കുന്നു. ലോക പ്രമേഹദിനമായ നവംബർ 12 ഞായറാഴ്ച രാവിലെ 6.30 ന് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഡ്യുഅത്‌ലോൺ ഫ്ലാഗ്ഓഫ് ചെയ്യും. അയേൺ മാൻ പദവി കരസ്ഥമാക്കിയ തൃശൂർ റേഞ്ച് ഡി ഐ ജി അജീതാ ബീഗം മുഖ്യാതിഥിയാകും.

First Paragraph Rugmini Regency (working)

അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിക്കുന്ന സ്പോർട്സ് ഇവന്റിൽ 120 പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. അഞ്ചു കിലോമീറ്റർ റണ്ണിങ് തുടർന്ന് ഇരുപത് കിലോമീറ്റർ സൈക്ലിങ് തുടർന്ന് രണ്ടര കിലോമീറ്റർ റണ്ണിങ് എന്ന ക്രമത്തിലാണ് ഡ്യുഅത്‌ലോൺ സംഘടിപ്പിക്കുന്നത്. ചാവക്കാട് ആദ്യമായാണ് അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള ഡ്യുഅത്‌ലോൺ സംഘടിപ്പിക്കുന്നത്. 16 വയസ്സുമുതൽ 65 വയസ്സ് വരെയുള്ളവർ ഡ്യുഅത്‌ലോണിൽ പങ്കെടുക്കും.

Second Paragraph  Amabdi Hadicrafts (working)

വനിതകൾ, പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പങ്കാളിത്തം ഉണ്ടാകും. അന്തർസംസ്ഥാന കായിക പ്രേമികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ചാവക്കാട് ഹയാത് ആശുപത്രിയിൽ നിന്നാണ് ഡ്യുഅത്‌ലോൺ ആരംഭിക്കുക.
ചാവക്കാട് പ്രെസ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ ഡ്യുഅത്‌ലോൺ ജേഴ്സിയും പ്രത്യേകം തയ്യാറാക്കിയ മെഡലും പ്രകാശനം ചെയ്തു. ഡോ :ഷൗജാത് മുഹമ്മത്, വി എം മുനീർ, പി ജെ സിയാ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.