ഗുരുവായൂർ ദേവസ്വം ഡയറി 2024 പ്രകാശനം ചെയ്തു.

Above article- 1

ഗുരുവായൂർ : 2024 ലെ ഗുരുവായൂർ ദേവസ്വം ഡയറി പുറത്തിറങ്ങി.. ശ്രീവൽസം അതിഥിമന്ദിരത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി . കെ.രാധാകൃഷ്ണൻ ഗുരുവായൂർ നഗരസഭ ചെയർമാൻ .എം.കൃഷ്ണദാസിന് നൽകിയാണ് ഡയറിയുടെ പ്രകാശനം നിർവ്വഹിച്ചത്.തുടർന്ന് ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാര ജേതാവ് പദ്മഭൂഷൺ മധുരൈ ടി.എൻ.ശേഷ ഗോപാലനും മന്ത്രി ഡയറി സമ്മാനിച്ചു.

Astrologer

ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ , ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ .,മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.. ഗുരുവായൂർ ക്ഷേത്ര വിശേഷങ്ങൾ, അറിയിപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ സമഗ്രമായി രേഖപ്പെടുത്തിയിരിക്കുന്ന ദേവസ്വം ഡയറി. കിഴക്കേ നടയിലെ ദേവസ്വം ബുക്ക്സ്റ്റാളിൽ ലഭിക്കും ജി.എസ്.ടി ഉൾപ്പെടെ 200 രൂപയാണ് വില.

Vadasheri Footer