Header 1 = sarovaram
Above Pot

ചെമ്പൈ സംഗീതോത്സവം : രണ്ടാം ദിനം പിന്നിട്ടപ്പോൾ 350 പേർ സംഗീതാർച്ചന നടത്തി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവം രണ്ടാം ദിനം പിന്നിടുമ്പോൾ ഇത് വരെ 350 പേർ സംഗീതാർച്ചന നടത്തി . സംഗീതോത്സവത്തിന്റെ ഭാഗമായി വൈകീട്ട് നടന്ന വിശേഷാൽ കച്ചേരികൾ ആസ്വാദക മനം നിറച്ചു . ആദ്യ കച്ചേരി വസുധ രവിയുടേതായിരുന്നു . വസന്ത രാഗത്തിലുള്ള പരമ പുരുഷ ( ആദി താളം ) എന്ന കീർത്തനം ആലപിച്ചാണ് അവർ കച്ചേരിക്ക് തുടക്കം കുറിച്ചത് .തുടർന്ന് കേദാര ഗൗള രാഗത്തിലുള്ള വേണുഗാന ലോലു നീ (രൂപകതാളം ),കലാനിധി രാഗത്തിൽ ചിന്നനാഡേന ( ആദി താളം ), പന്തുവരാളി രാഗത്തിൽ നാരദ മുനി (രൂപക താളം ) എന്നീ കീർത്തനങ്ങളും ആലപിച്ചു . ബിഹാഗ് രാഗത്തിൽ ഉള്ള തൊട്ട് തൊട്ട് പേശവരാൻ ( ആദി താളം ) ആലപിച്ചാണ് കച്ചേരിക്ക് സമാപനം കുറിച്ചത് വൈക്കം പത്മകൃഷ്ണൻ വയലിനിലും പാലക്കാട് മഹേഷ് കുമാർ മൃദംഗ ത്തിലും തൃപ്പൂണിത്തുറ കണ്ണൻ ഘടത്തിലും പക്കമേളം ഒരുക്കി

Astrologer

തുടർന്ന് കൊല്ലം ജി എസ് ബാല മുരളി നാട്ട കുറിഞ്ചി രാഗത്തിൽ ചലമേല (ആദിതാളം) വർണം ആലപിച്ചു കച്ചേരിക്ക് തുടക്കം കുറിച്ചു .തുടർന്ന് നാട്ടരാഗത്തിൽ നിന്നേ ഭജന ( ആദി താളം ) , ഭവ പ്രിയ രാഗത്തിൽ ഭവ പ്രിയേ ഭവാനി ( രൂപക താളം ), ലതാംഗി രാഗത്തിൽ മരിവേറെ ( ഖണ്ഡ് ചാപ്പ് താളം ) എന്നീ കീർത്തനങ്ങൾ ആലപിച്ച ശേഷം അവസാനമായി ചാരുകേശി രാഗത്തിൽ ഉള്ള കൃപയാ പാലയ ( മിശ്ര ചാപ് താളം ) ആലപിച്ചു . ആവണീശ്വരം വിനു ( വയലിൻ ) , കെ വി പ്രസാദ് (മൃദംഗം ) തൃച്ചി മുരളി ( ഘടം ) ബാംഗ്ളൂർ രാജശേഖരൻ (മുഖർ ശംഖ് ) പക്കമേളത്തിൽ പിന്തുണ നൽകി

കർണാടക സംഗീതവും കഥകളി പദവും കൂടിയുള്ള ജുഗൽ ബന്ദി യാണ് മൂന്നമത്തെ വിശേഷാൽ കച്ചേരിയായി അരങ്ങേറിയത്. ആദ്യം നാട്ട രാഗത്തിൽ ദീക്ഷിതർ രചിച്ച സായി നാഥ പരിപാലയ ( ആദി താളം ) ജയാ ജയ ജനാർദന എന്ന കഥകളിപദവും , തുടർന്ന് കാനഡ രാഗത്തിൽ അലൈ പായുതേ (ആദി താളം ) വാത്സല്യ വാരിധേ കണ്ണാ ( കഥകളി ) ആലപിച്ചു .അവസാനമായി തോ ഡി രാഗത്തിൽ ആരംഗി പവേ ( രൂപക താളം ) പരമേശ പാഹിപാഹിമാം (കഥകളി) ആലപിച്ചാണ് കേച്ചേരി അവസാനിപ്പിച്ചത് .കോട്ടക്കൽ മധു , വേങ്ങേരി നാരായണൻ എന്നിവർ കഥകളി പദം ആലപിച്ചു മൂഴിക്കുളം വിവേക് ( വായ് പാട്ട് ) കോട്ടക്കൽ വിജയരാഘവൻ (ചെണ്ട) സദനം രാജൻ ( മദ്ദളം ) കെ സി വിവേക് രാജ ( വയലിൻ ) കുഴൽ മന്ദം രാമകൃഷ്ണൻ ( മൃദംഗം ) ആലുവ രാജേഷ് ( ഘടം ) അണി നിരന്നു.

ഫോട്ടോ ഉണ്ണി ഭാവന

Vadasheri Footer