Header Saravan Bhavan

മദ്യലഹരിയില്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനം ഓടിച്ചയാള്‍ പിടിയില്‍

Above article- 1

ചാവക്കാട്: സ്കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനം മദ്യലഹരിയില്‍ ഓടിച്ചയാളെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു.ഒരുമനയൂര്‍ മുത്തമാവ് നാലകത്ത് ജാഫറി(32)നെയാണ് അറസ്റ്റു ചെയ്തത്.വ്യാഴാഴ്ച വൈകീട്ട് നഗരത്തിലെ സ്കൂളിന് മുന്നില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.സംശയം തോന്നിയ പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയപ്പോഴാണ് ഡ്രൈവര്‍ മദ്യപിച്ചതായി തെളിഞ്ഞത്.വാഹനം പോലീസ് കസ്റ്റഡിയിലെടുത്തതോടെ മുഴുവന്‍ വിദ്യാര്‍ഥികളെയും സ്കൂള്‍ പി.ടി.എ.പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ മറ്റൊരു വാഹനത്തില്‍ വീടുകളിലെത്തിച്ചു.

buy and sell new

Vadasheri Footer