തൃശ്ശൂരിലെ ഏഴ് നഗരസഭകളിലെയും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.

">

ഗുരുവായൂർ: ജില്ലയിലെ ഏഴ് നഗരസഭകളുടെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കൊച്ചി നഗരകാര്യ മധ്യമേഖലാ കാര്യലായത്തിൽ നടത്തി. മുനിസിപ്പാലിറ്റി, സംവരണ വിഭാഗം, സംവരണ വാർഡിന്റെ നമ്പർ, പേര് എന്ന ക്രമത്തിൽ ചുവടെ: ചാവക്കാട്: സ്ത്രീ സംവരണം-01 പുത്തൻകടപ്പുറം നോർത്ത്, 02 ഗ്രാമകുളം, 03 തിരുവത്ര നോർത്ത്, 07 ആലുംപടി, 08 മമ്മിയൂർ, 13 പാലയൂർ സൗത്ത്, 14 പാലയൂർ, 16 ചാവക്കാട് ടൗൺ, 17 കോഴികുളങ്ങര, 18 മണത്തല നോർത്ത്, 20 മണത്തല, 25 പുളിച്ചിറക്കെട്ട് വെസ്റ്റ്, 26 പുളിച്ചിറിക്കെട്ട് ഈസ്റ്റ്, 27 പരിപ്പിൽത്താഴം, 32 പുത്തൻകടപ്പുറം, പട്ടികജാതി സ്ത്രീസംവരണം-24 ദ്വാരക ബീച്ച്, പട്ടികജാതി സംവരണം-22 മടേക്കടവ്, പട്ടികവർഗ്ഗ സംവരണം-ഇല്ല.

കുന്നംകുളം: സ്ത്രീ സംവരണം-02 കീഴൂർ സൗത്ത്, 03 കീഴൂർ നോർത്ത്, 04 കീഴൂർ സെന്റർ, 07 കക്കാട്, 08 മുനിമട, 09 അയ്യംപറമ്പ്, 10 അയ്യപ്പത്ത്, 13 ചൊവ്വന്നൂർ, 21 തെക്കേപുറം, 24 ചീരംകുളം, 28 ചെമ്മണ്ണൂർ സൗത്ത്, 30 തെക്കൻ ചിറ്റഞ്ഞൂർ, 31 അഞ്ഞൂർകുന്ന്, 32 അഞ്ഞൂർ, 34 ചിറ്റഞ്ഞൂർ, 36 അഞ്ഞൂർപാലം, 37 വടുതല, പട്ടികജാതി സ്ത്രീ സംവരണം 06 നടുപ്പന്തി, 35 ആലത്തൂർ, പട്ടികവർഗ്ഗ സ്ത്രീ സംവരണം ഇല്ല. പട്ടികജാതി സംവരണം-11 ചെറുകുന്ന്, 01 മുതുവമ്മൽ, പട്ടികവർഗ്ഗ സംവരണം ഇല്ല

വടക്കാഞ്ചേരി: സ്ത്രീ സംവരണം-01 പുതുരുത്തി സ്‌കൂൾ, 04 പടിഞ്ഞാറേക്കര, 05 കുമ്പളങ്ങോട് സെന്റർ, 06 ചാലക്കൽ, 09 ഇരട്ടകുളങ്ങര, 16 അകമല, 17 മാരാത്ത്കുന്ന്, 19 എങ്കക്കാട്, 22 പുല്ലാനിക്കാട്, 24 മംഗലം സൗത്ത്, 25 കരുതക്കാട്, 28 പാർളിക്കാട് വെസ്റ്റ്, 33 അമ്പലപുരം, 34 ആര്യംപാടം ഈസ്റ്റ്, 35 ആര്യംപാടം സെന്റർ, 37 മെഡിക്കൽ കോളേജ്, 40 കോടശ്ശേരി, 21 വടക്കാഞ്ചേരി ടൗൺ, പട്ടികജാതി സ്ത്രീ സംവരണം-13 ഒന്നാംകല്ല്, 20 ഓട്ടുപാറ ടൗൺ ഈസ്റ്റ്, 27 മിണാലൂർ ബൈപ്പാസ്, പട്ടികവർഗ്ഗ സ്ത്രീ സംവരണം-ഇല്ല, പട്ടികജാതി സംവരണം-02 പുതുരുത്തി സെന്റർ, 18 മങ്കര, പട്ടികവർഗ്ഗ സംവരണം-ഇല്ല.

ചാലക്കുടി: സ്ത്രീ സംവരണം-01 താണിപ്പാറ, 05 പനമ്പിളളി കോളേജ്, 08 പാറക്കൊട്ടിക്കൽ അമ്പലം, 09 സെന്റ് ജോസഫ് ചർച്ച്, 11 കൂടപ്പുഴ ചർച്ച്, 12 തിരുമാന്ധാംകുന്ന് അമ്പലം, 13 ഗാന്ധിനഗർ, 16 വെട്ടുകടവ്, 20 ഹൗസിംഗ് ബോർഡ്, 21 മുനിസിപ്പാലിറ്റി ക്വാർട്ടേഴ്സ്, 22 കണ്ണമ്പുഴ അമ്പലം, 24 ഐആർഎംഎൽപി സ്‌കൂൾ, 28 മൈത്രിനഗർ, 30 മുനിസിപ്പൽ ഓഫീസ്, 32 തച്ചുടപറമ്പ്, 35 പ്രശാന്തി ആശുപത്രി, 36 കരുണാലയം, പട്ടികജാതി സ്ത്രീസംവരണം-26 മൂഞ്ഞോലി, പട്ടികവർഗ്ഗ സ്ത്രീ സംവരണം-ഇല്ല, പട്ടികജാതി സംവരണം-29 കാരകുളത്തുനാട്, പട്ടികവർഗ്ഗ സംവരണം-ഇല്ല.

ഇരിങ്ങാലക്കുട: സ്ത്രീ സംവരണം-01 മൂർക്കനാട്, 02 ബംഗ്ലാവ്, 04 കരുവന്നൂർ നോർത്ത്, 07 മാപ്രാണം, 08 മാടായിക്കോണം സ്‌കൂൾ, 09 നമ്പ്യാങ്കാവ് ക്ഷേത്രം, 14 ഗാന്ധിഗ്രാം, 17 മഠത്തിക്കര, 19 മാർക്കറ്റ്, 20 കോളനി, 21 കനാൽബേസ്, 25 കൂടൽമാണിക്യം, 27 ചേലൂർകാവ്, 29 കെഎസ്ആർടിസി, 32 സിവിൽ സ്റ്റേഷൻ, 37 ബ്ലോക്ക് ഓഫീസ്, 38 തളിയക്കോണം സൗത്ത്, 31 കാരുകുളങ്ങര, പട്ടികജാതി സ്ത്രീ സംവരണം-36 ഫയർ സ്‌റ്റേഷൻ, 10 കുഴിക്കാട്ടുകോണം, 41 പുറത്താട്, പട്ടികവർഗ സ്ത്രീസംവരണം ഇല്ല, പട്ടികജാതി സംവരണം-05 പീച്ചമ്പിളളിക്കോണം, 22 മുനിസിപ്പൽ ഓഫീസ്, പട്ടിവർഗ്ഗ സംവരണം ഇല്ല.

കൊടുങ്ങല്ലൂർ: സ്ത്രീ സംവരണം-01 പറപ്പുളളി, 06 സൊസൈറ്റി, 09 വിയ്യത്തുകുളം, 11 നാരായണമംഗലം, 12 നായ്ക്കളം, 14 ചാപ്പാറ, 15 പന്തീരാംപാല, 19 എൽതുരുത്ത്, 24 ആനാപ്പുഴ, 26 വലിയപണിക്കൻതുരുത്ത്, 29 കണ്ടംകുളം, 30 പടന്ന, 32 അഞ്ചപ്പാലം, 33 കുടുക്ക ചുവട്, 34 ശ്രീനഗർ, 37 പറമ്പിക്കുളം, 38 കേരളേശ്വരപുരം, 39 കാത്തോളിപ്പറമ്പ്, 43 ഐക്കരപ്പറമ്പ്, 44 ഓകെ, പട്ടികജാതി സ്ത്രീ സംവരണം-20 പാലിയംതുരുത്ത്, 07 വയലാർ, പട്ടികവർഗ്ഗ സ്ത്രീസംവരണം-ഇല്ല, പട്ടികജാതി സംവരണം-4 ടെമ്പിൾ, പട്ടികവർഗ്ഗസംവരണം-ഇല്ല.

ഗുരുവായൂർ: സ്ത്രീ സംവരണം-02 പിളളക്കാട്, 04 ഇരിങ്ങപ്പുറം ഈസ്റ്റ്, 06 ചൊവ്വല്ലൂർപ്പടി, 08 പാലബസാർ, 12 പാലയൂർ, 14 ഹൈസ്‌കൂൾ, 15 മമ്മിയൂർ, 24 തൈക്കാട്, 25 സബ് സ്റ്റേഷൻ, 26 ഇരിങ്ങപ്പുറം സൗത്ത്, 29 കണ്ടംകുളം, 30 ഇരിങ്ങപ്പുറം നോർത്ത്, 31 ചൂൽപ്പുറം വെസ്റ്റ്, 35 കോട്ട നോർത്ത്, 36 ചൂൽപ്പുറം ഈസ്റ്റ്, 37 കോട്ട സൗത്ത്, 38 താമരയൂർ, 40 വാഴപ്പിളളി, 41 കാവീട് സൗത്ത്, 16 കോളേജ്, പട്ടികജാതി സ്ത്രീസംവരണം 34-കപ്പിയൂർ, 21 പുതുശ്ശേരിപ്പാടം, പട്ടികവർഗ്ഗ സ്ത്രീസംവരണം-ഇല്ല, പട്ടികജാതി സംവരണം 22-മാണിക്കത്തുപടി, പട്ടികവർഗ്ഗ സംവരണം-ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *

Sponsors