Post Header (woking) vadesheri

വിജയശ്രീ കണ്ണാശുപത്രി എംഡി ഡോ. വി കെ വിജയലക്ഷ്‌മി അന്തരിച്ചു

Above Post Pazhidam (working)

തൃശൂർ : നേത്ര രോഗ വിദഗ്‌ധ ഡോ. വി കെ വിജയലക്ഷ്‌മി (83) അന്തരിച്ചു. തൃശൂർ വിജയശ്രീ കണ്ണാശുപത്രിയുടെ മാനേജിങ്‌ ഡയറക്‌ടറാണ്‌. സ്വാതന്ത്ര്യ സമരസേനാനി പരേതനായ വി ആർ കൃഷ്‌ണനെഴുത്തച്ഛന്റെ മകളാണ്‌. ഇരിങ്ങാലക്കുട ഗവ. ആശുപത്രി, തൃശൂർ മെറ്റേണിറ്റി ആശുപത്രി, തൃശൂർ, പാലക്കാട്‌ മൊബൈൽ ഐയുസിഡി യൂണിറ്റ്‌ എന്നിവിടങ്ങളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നിന്ന്‌ ഗൈനക്കോളജിയിലും കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജിൽ നിന്ന്‌ നേത്രരോഗവിഭാഗത്തിലും പഠനം നടത്തി.
ഭർത്താവ്‌: ഡോ. കെ കൃഷ്‌ണൻകുട്ടി (വിജയശ്രീ കണ്ണാശുപത്രി). മക്കൾ: മിനി കൃഷ്‌ണൻ (യുഎസ്‌എ), ഡോ. ബിന്ദുകൃഷ്‌ണൻ (ശ്രീ കേരളവർമ കോളേജ്‌, തൃശൂർ ). മരുമക്കൾ: വേണുഗോപാൽ തേലക്കാട്‌ (യുഎസ്‌എ), കെ ബി വേണു (ചലച്ചിത്ര സംവിധായകൻ). സഹോദരങ്ങൾ: വി കെ ജയഗോവിന്ദൻ, ഡോ. വി കെ ലക്ഷ്‌മൺകുമാർ, ഡോ. വി കെ മോഹൻദാസ്‌, ഡോ. വി കെ പാർവതി, ഡോ. വി കെ രാംകുമാർ, പരേതയായ ഡോ. വി കെ സത്യവതി കൃഷ്‌ണൻകുട്ടി. സംസ്കാരം ബുധനാഴ്ച വൈകീട്ട് 4 ന് നടക്കും

Ambiswami restaurant

Second Paragraph  Rugmini (working)