Post Header (woking) vadesheri

ഡോ: വി.കെ.വിജയൻ, ചെങ്ങറ സുരേന്ദ്രൻ എന്നിവർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത ഡോ: വി.കെ.വിജയൻ, .ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ സത്യപ്രതിജ്ഞ 2022 മാർച്ച് 20 ഞായറാഴ്ച നടക്കുമെന്ന് ദേവസ്വം വാർത്ത കുറിപ്പിൽ അറിയിച്ചു ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്രം തെക്കേ നടയിലെ സ്ഥിരം പന്തലിലാണ് ചടങ്ങ്. ഗുരുവായൂർ ദേവസ്വം കമ്മീഷണർ .ബിജു പ്രഭാകർ സത്യപ്രതിജ്ഞാ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

Arya bhavan inner

Second Paragraph  Sarovaram(working)

ഗുരുവായൂർ ദേവസ്വം ബോർഡ് രൂപീകരിച്ച ശേഷം ആദ്യമായാണ് രണ്ട് അംഗങ്ങൾ മാത്രമായി സത്യ പ്രതിജ്ഞ ചെയ്യുന്നത് . ഇതോടെ പുതിയൊരു കീഴ് വഴക്കമാണ് ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണ സമിതിയിൽ സർക്കാർ സൃഷ്ടിക്കുന്നത്. കാലാവധി കഴിഞ്ഞ ഭരണ സമിതിയിലെ ഒരു അംഗം തുടരുന്നതിനെതിരെ നൽകിയ കേസ് ഹൈക്കോടതി തിങ്കളാഴ്ചക്ക് വെച്ചിരിക്കെ തിരക്ക് പിടിച്ചു രണ്ട് പേരെ മാത്രം സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്, കേസിൽ നിന്നും തടി ഊരാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്

Third paragraph Saravan bhavan