തിരുവനന്തപുരം: കേരളാ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ.എം.എസ്. രാജശ്രീയെ നിയമിച്ചു. ഇത് സംബന്ധിച്ചുള്ള സേര്‍ച്ച് കമ്മിറ്റിയുടെ ശിപാര്‍ശ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം അംഗീകരിച്ചു.തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ ഗവണ്മെന്റ് എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പലായ ഡോ. രാജശ്രീക്ക് വിസിയായി നാലുവര്‍ഷമാണ് കാലാവധി.
സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്മാന് ഡോ.വി.കെ രാമചന്ദ്രന്, ചീഫ് സെക്രട്ടറി ടോം ജോസ്, ഡല്‍ഹി ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.കെ.കെ. അഗര്‍വാള്‍ എന്നിവരടങ്ങിയ സേര്‍ച്ച് കമ്മിറ്റിയാണ് ചുരുക്കപ്പട്ടിക തയാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. ഗവര്‍ണര്‍ പുതിയ വൈസ് ചാന്‍സലറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
2017 മുതല്‍ ബാര്‍ട്ടന്‍ഹില്‍ എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പലായി സേവനം ചെയ്തു വരികയാണ് ഡോ. രാജശ്രീ. കംപ്യൂട്ടര്‍ സയന്‍സില്‍ പ്രഫസറായിരുന്ന രാജശ്രീ 26 വര്‍ഷമായി അധ്യാപനരംഗത്തുണ്ട്.