Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദേവസ്വം ഭരണസമിതി അംഗമായി തിങ്കളാഴ്ച സ്ഥാനമേൽക്കും

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തന്ത്രി പുഴക്കര ചേന്നാസ് മനയിൽ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദേവസ്വം ഭരണസമിതി അംഗമായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. രാവിലെ 10.30ന് ചേരുന്ന ദേവസ്വം ഭരണസമിതി യോഗത്തിൽ വെച്ച് ദേവസ്വം കമ്മിഷണർ സി.ബിജു പ്രഭാകർ സത്യവാചകം ചൊല്ലിക്കൊടുക്കും. ദേവസ്വം കാര്യാലയത്തിലെ കോൺഫെറൻസ് ഹാളിൽ ചേരുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ .കെ.പി.വിനയൻ എന്നിവർ പങ്കെടുക്കും.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂർ ക്ഷേത്രം തന്ത്രിയായിരുന്ന പി.സി.നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചതിനെ തുടർന്ന് അടുത്ത തന്ത്രിയായി ദിനേശൻ നമ്പൂതിരിപ്പാടിനെ നിശ്ചയിച്ച് തന്ത്രി കുടുംബം ദേവസ്വത്തിന് കത്ത് കൈമാറി യിരുന്നു. ക്ഷേത്രം മുൻ മന്ത്രിയായിരുന്ന പുഴക്കര ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാടിന്റെയും ഉമാദേവി അന്തർ ജ്ജനത്തിന്റെയും മകനായി 1959 മെയ് മൂന്നിനാണ് ദിനേശൻ നമ്പൂതിരിപ്പാട് ജനിച്ചത്. ചൊവ്വല്ലൂർ തന്ത്രവിദ്യാപീഠ ത്തിൽ കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ ശിഷ്യനായി മന്ത്രം പഠിച്ചു.

1978 മുതൽ ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട്, ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാട് എന്നിവരുടെ കീഴിൽ ഗുരുവായൂരിൽ പൂജാകർമ്മങ്ങൾ തുടങ്ങിയ അദ്ദേഹം ആലുവ തന്ത്രവിദ്യാപീഠത്തിൽ നിന്നും താന്ത്രികവിദ്യയിൽ ഉപരിപഠനം നേടി. 2009ൽ ആചാര്യ പുരസ്കാരം ഇന്ത്യൻ പ്രസിഡന്റ് പ്രതിഭ പാട്ടിലിൽ നിന്നും ഏറ്റുവാങ്ങി. 2008ൽ തന്ത്രശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. പൂജാകർമ്മങ്ങൾക്കായി നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.മംഗലത്ത് മനയ്ക്കൽ ശ്രീദേവി അന്തർജനമാണ് ഭാര്യ. കൃഷ്ണൻ നമ്പൂതിരിപ്പാട് (ടി.സി.എസ്, കൊച്ചി), ഉമാ നമ്പൂതിരിപ്പാട് എന്നിവർ മക്കളാണ്. കല്ലൂർ മനയ്ക്കൽ കൃഷ്ണജിത്ത് നമ്പൂതിരിപ്പാടാണ് മരുമകൻ.