Header 1 = sarovaram
Above Pot

ക്ഷേത്രത്തിലെത്തുന്ന പഴവും പച്ചക്കറിയും ലേലം ചെയ്യുന്ന ലാഘവത്തോടെ “ഥാർ” ലേലം ചെയ്ത ദേവസ്വത്തിന് കൈപൊള്ളി

ഗുരുവായൂര്‍: ഗുരുവായൂരപ്പന് വഴിപാട് ആയി ലഭിച്ച മഹീന്ദ്രയുടെ ഥാര്‍ തിരക്ക് പിടിച്ചു ലേലം ചെയ്യാൻ ശ്രമിച്ച ദേവസ്വം വിവാദക്കുരുക്കിൽ . വാഹനം പരസ്യ ലേലത്തിൽ വിളി ച്ചെടുത്ത ആൾക്ക് വാഹനം നൽകാൻ തയ്യാറാകാത്തതാണ് വിവാദത്തിൽ ആയത് അടിസ്ഥാന വിലയായി 15,000, 00/-(പതിനഞ്ച് ലക്ഷം രൂപ) രൂപയാണ് ദേവസ്വം വില നിശ്ചയിച്ച് ലേലം ആരംഭിച്ചത്. ദേവസ്വം നിശ്ചയിച്ച അടിസ്ഥാന വിലയേക്കാള്‍ പതിനായിരം രൂപ കൂടുതലായി എറണാകുളം സ്വദേശി അമല്‍ മുഹമ്മദലിക്കു വേണ്ടി കേച്ചേരി സ്വദേശി സുഭാഷ് പണിക്കർ ലേലം വിളിച്ചു .

Astrologer

40,000 രൂപ നിരദ്ര ദ്രവ്യം കെട്ടിവെച്ചാണ് സുഭാഷ് പണിക്കർ ലേലത്തിന് എത്തിയിരുന്നത് മറ്റാരും ലേലത്തിൽ പങ്കു കൊള്ളാൻ ഇല്ലത്തതിനാൽ സ്വാഭാവികമായും വാഹനം ഇവർക്ക് നൽകേണ്ടതാണ് . ഒരേ ഒരാൾ മാത്രമാണ് ലേലത്തിൽ പങ്കെടുത്തതെന്നും അത് കൊണ്ട് ഭരണ സമിതി യോഗം ചേർന്ന ശേഷമേ ലേലം സ്ഥിരപ്പെടുത്താൻ കഴിയൂ എന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞു ലേലം കൊണ്ടയാൾക്ക് ദേവസ്വം വാഹനം കൈമാറാൻ തയ്യാറായില്ല . വാഹനം വിൽക്കുന്നോ എന്ന് ചോദിച്ചു നിരവധി പേർ ദേവസ്വത്തിനെ സമീപിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് ചെയർമാൻ തിരക്ക് പിടിച്ചു ലേലം നടത്താൻ ശ്രമിച്ചത്. എന്നാൽ ചെയർ മാന്റെ അവകാശ വാദം എല്ലാം തെറ്റായിരുന്നു എന്ന് ഇന്ന് ബോധ്യപ്പെട്ടു

ഗൾഫിലുള്ള 21 വയസുള്ള അമൽ മുഹമ്മദലിക്ക് വേണ്ടി പിതാവാണ് സുഹൃത്തായ കേച്ചേരി സ്വദേശിയെ വാഹനം ലേലം കൊള്ളാൻ ഏർപ്പാടാക്കിയത് . 21 ലക്ഷം വരെ വിളിക്കാൻ ചട്ടം കെട്ടിയിരുന്നുവത്രെ . ഇത് പുറത്ത് അറിഞ്ഞതോടെ ലേലം വിളി നഷ്ട കച്ചവടമായി എന്ന ധാരണയും ദേവസ്വം അധികൃതർക്ക് ഉണ്ടായി ഇതോടെയാണ് ലേലം സ്ഥിരപ്പെടുത്താതെ ദേവസ്വം ഒഴിവ് കഴിവ് പറഞ്ഞത് .40,000 രൂപ നിരത ദ്രവ്യം കെട്ടി വെച്ചവരെ മാത്രമെ ലേലത്തിൽ പങ്കെടുപ്പിക്കൂ എന്ന് ദേവസ്വം നേരത്തെ അറിയിച്ചിരുന്നു . ഒരാൾ മാത്രമാണ് നിരത ദ്രവ്യം കെട്ടി വെച്ചത് എന്ന് നേരത്തെ തന്നെ അറിയാൻ കഴിയുന്ന ദേവസ്വത്തിന് വേണമെങ്കിൽ ലേലം തന്നെ മാറ്റി വെക്കാമായിരുന്നു അങ്ങിനെ ചെയ്തിരുന്നുവെങ്കിൽ ഇന്നത്തെ വിവാദം ഒഴിവാക്കാൻ കഴിയുമായിരുന്നു .

ഇതിനു പുറമെ ഓൺലൈനിൽ കൂടി ലേലത്തിൽ പങ്കെടുക്കാൻ അവസരം കൊടുക്കുകയാണെങ്കിൽ വൻ തുകക്ക് ലേലം കൊള്ളാൻ ആളുണ്ടായിരുന്നു . വാഹനം ലേലം കൊള്ളാൻ വേണ്ടി മാത്രം ഗുരുവായൂരിൽ എത്താൻ ഇവർക്ക് സാധിക്കുമായിരുന്നില്ല . .ക്ഷേത്രത്തിൽ വഴിപാട് വരുന്ന പഴവും , പച്ചക്കറിയും തേങ്ങയും പപ്പടവും ലേലം ചെയ്യുന്ന ലാഘവത്തോടെയാണ് ലക്ഷ കണക്കിന് രൂപ വിലവരുന്ന വാഹനം ലേലം ചെയ്യാൻ ദേവസ്വം അധികൃതർ ശ്രമിച്ചത് , ലേലനടപടികൾ എന്തൊക്കെയാണ് എന്ന് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഭരണാധികാരികൾ ആണ് ഇവർ എന്ന് ഇതോടെ ജനത്തിന് ബോധ്യപ്പെട്ടു.

Vadasheri Footer