ധനകാര്യമന്ത്രി നടത്തിയത് പോക്കറ്റടി ബഡ്ജറ്റ് : സി എച്ച് റഷീദ്
ചാവക്കാട് : മോദി സർക്കാർ മാതൃകയിൽ കേരളത്തിലും സർക്കാർ നടത്തിയത് പൊതുജനത്തെ പോക്കറ്റടിക്കാനുള്ള ലിസ്റ്റാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് കുടുബ സംഗമവും സമ്മേളനവും അഞ്ചങ്ങാടി സെൽവ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോളിനും ഡീസലിനും സെസ്സ് ഏർപ്പെടുത്തിയ തീരുമാനം കൊടും വഞ്ചനയാണ്.
പെട്രോൾ വില കൂട്ടുമ്പോൾ കേന്ദ്രം പറയുന്നത് രാജ്യത്തെ ജനങളുടെ കക്കൂസ് നിർമ്മിക്കാനാണെങ്കിൽ പിണറായി പറയുന്നത് വീട് വെക്കാനാണെന്നാണ്. ജനങ്ങളെ കൊള്ളയടിക്കാനുള്ള കാരണത്തിൽ പോലും സംഘപരിവാർ സർക്കാരിന്റെ പകർപ്പാവുകയാണ് ഇടത് സർക്കാർ. വികസന കാര്യത്തിൽ വിടുവായത്തം മാത്രമാണ് ബഡ്ജറ്റ് പ്രസംഗമെന്നും സി ച്ച് റഷീദ് കൂട്ടി ചേർത്തു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് തേക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി എം അമീർ,പി എ ഷാഹുൽ ഹമീദ് ,ഹരിത മുൻ സംസ്ഥാന സെക്രട്ടറി നജ്മ തബഷീറ,ഹസീം ചേമ്പ്ര,നിയോജക മണ്ഡലം സെക്രട്ടറി ലത്തീഫ് പാലയൂർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്,വനിത ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹസീന താജുദ്ധീൻ, വി പി മൻസൂർ അലി,യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ബി വി സുഹൈൽ തങ്ങൾ,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഇബ്രാഹിം,പി. എ അഷ്‌കർ അലി,എം വി ഷക്കീർ,എ ച്ച് സൈനുൽ അബിദീൻ,വി എം മനാഫ്,പി വി ഉമ്മർ കുഞ്ഞി,സുബൈർ തങ്ങൾ, പി അബ്ദുൽ ഹമീദ്,കൊച്ചു തങ്ങൾ,
പണ്ടാരീ കുഞ്ഞി മുഹമ്മദ്, പി കെ അലികുഞ്ഞി, വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. മൈമൂന എന്നിവർ സംസാരിച്ചു.