Madhavam header
Above Pot

കോർട്ട് ഫീ വർധനയ്ക്കെതിരെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധ സംഗമം

ചാവക്കാട് : ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊതു ജനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന കേരള സർക്കാരിന്റെ ബഡ്ജറ്റിലെ നിർദിഷ്ട്ട കോർട്ട് ഫീ വർധനയ്ക്കെതിരെ ചാവക്കാട്‌ ചാവക്കാട്‌ കോർട്ട് സമുച്ചയത്തിന്റെ മുന്നിൽ പ്രതിഷേധ സംഗമം നടത്തി . കോർട്ട് ഫീ വർധന മൂലം സാധാരണ ജനങ്ങൾക്ക് കോടതി വ്യവഹാരങ്ങൾക്ക് പോകാൻ സാധിക്കാത്ത വിധത്തിൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന നീതി നിഷേധമാണ് സർകാരിന്റെ ബജറ്റ് വരുത്തി വെക്കുന്നതെന്നും വർധന പിൻവലിക്കണം എന്നും പ്രതിഷേധ സംഗമം ആവശ്യപെട്ടു . അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു . അനീഷ ശങ്കർ , ഷൈൻ മനയിൽ , ജൂലി ജോർജ് , കെ എച് അബ്ദുൽ സമദ് , സിജോയ് എം ചെറുവത്തൂർ , കെ ബി ഹരിദാസ് , സജീബ ജാവേദ് , ഷീജ സി ജോസഫ് , കെ പി ബക്കർ , അഹമ്മദ് ഷിബിൻ , ദിൽസ ഹബീബ് , ഫിർദൗസിയ എം എ , ശയന കെ ബി, ജംഷീന കെ എന്നിവർ സംസാരിച്ചു

Vadasheri Footer