Post Header (woking) vadesheri

ദേവികുളം എം എൽ എ .എസ്. രാജേന്ദ്രനുമായി ഏറ്റുമുട്ടിയ സബ് കലക്ടര്‍ രേണുരാജിനെ മാറ്റി

Above Post Pazhidam (working)

തിരുവനന്തപുരം: ദേവികുളം സബ് കലക്ടര്‍ സ്ഥാനത്തുനിന്ന് വി.ആര്‍.രേണുരാജിനെ മാറ്റി. ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെയും രേണുരാജിനെയും പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിച്ച അല്‍കേഷ് കുമാര്‍ ശര്‍മ്മയെ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറായി നിയമിക്കും. സ്മാര്‍ട്ട് സിറ്റി കൊച്ചി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, വ്യവസായ (കൊച്ചി-ബെംഗളൂരു ഇന്‍ഡസ്ട്രീയല്‍ കോറിഡോര്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ ചുമതല കൂടി അല്‍കേഷ് കുമാര്‍ വഹിക്കും.

Ambiswami restaurant

കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറായിരുന്ന മുഹമ്മദ് ഹനീഷിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയാണ് അല്‍കേഷ് കുമാറിനെ നിയമിച്ചത്. . മുഹമ്മദ് ഹനീഷിനെ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. നികുതി (എക്‌സൈസ്) വകുപ്പ് സെക്രട്ടറി, ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ കൂടി മുഹമ്മദ് ഹനീഷ് വഹിക്കും.

ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഡോ. പി. സുരേഷ് ബാബുവിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി മാറ്റി നിയമിക്കും.
അവധി കഴിഞ്ഞ് തിരികെ പ്രവേശിച്ച നവജോത് ഖോസയെ കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
അവധി കഴിഞ്ഞ് തിരികെ പ്രവേശിച്ച ജോഷി മൃണ്‍മയി ശശാങ്കിനെ ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കും. ഭൂജല വകുപ്പ് ഡയറക്ടറുടെയും ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെയും നാഷണല്‍ ഹൈഡ്രോളജി, ഡ്രിപ്പ് പ്രൊജക്ടുകളുടെയും ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതല കൂടി അദ്ദേഹം വഹിക്കും.

Second Paragraph  Rugmini (working)

കെ.ടി. വര്‍ഗ്ഗീസ് പണിക്കരെ ലീഗല്‍ മെട്രോളജി കണ്‍ട്രോളറായി നിയമിക്കും.
തിരുവനന്തപുരം സബ് കളക്ടര്‍ കെ. ഇമ്പാശേഖറിനെ കേരള ഗുഡ്സ് ആന്‍റ് സര്‍വ്വീസസ് ടാക്സ് വകുപ്പ് ജോയിന്‍റ് കമ്മീഷണറായി മാറ്റി നിയമിക്കും.
. ആലപ്പുഴ സബ് കളക്ടര്‍ വി.ആര്‍.കെ തേജാ മൈലവാരപ്പൂവിനെ വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടറായി മാറ്റി നിയമിക്കും. കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇവര്‍ വഹിക്കും.
കോഴിക്കോട് സബ് കളക്ടര്‍ വി. വിഘ്നേശ്വരിയെ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.