Madhavam header
Above Pot

കൃഷി അറിവുകൾ തേടി വിദ്യാർഥികൾ പാടത്ത്

ഗുരുവായൂർ ; കൃഷി അറിവുകൾ തേടി വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ ചൊവ്വന്നൂർ പുതുശ്ശേരി പാടം
സന്ദർശിക്കുകയും ,പാടത്ത് ഞാറു നടുകയും ചെയ്തു . കൃഷി ഓഫീസർ റെജീന ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂർ പാടശേഖര സമിതി സെക്രട്ടറി ഡോക്ടർ പീറ്റർ അധ്യക്ഷനായിരുന്നു.
കർഷകരായ ആന്റോപുതുശ്ശേരി , ശാരദ പുതുശ്ശേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഞാറു നടേണ്ട വിധം ശാരദ വിശദീകരിച്ചു. തുടർന്ന് പുതുശ്ശേരി ഡാനിയുടെ പാടത്ത് വിദ്യാർഥികൾ ഞാറ് നട്ടു. അധ്യാപകരായ സിന്ധു, ജോസഫ്,അഞ്ജു, പ്രിയ, രഞ്ജി എന്നിവർ നേതൃത്വം നൽകി

Vadasheri Footer