Header 1 = sarovaram
Above Pot

ഗുരുവായൂർ ദേവസ്വം സ്മരണിക ”നവപഥം’ മന്ത്രി കെ.രാധാകൃഷ്ണൻ പ്രകാശനം ചെയ്തു

ഗുരുവായൂർ : ക്ഷേത്രപ്രവേശന സത്യഗ്രഹ നവതിയുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിക്കുന്ന ചരിത്ര സ്മരണിക ‘ നവപഥം’ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പ്രകാശനം ചെയ്തു.തൃശൂർ രാമനിലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി .കെ.രാധാകൃഷ്ണൻ നവപഥം ചരിത്ര സ്മരണിക ക്ഷേത്രം തന്ത്രി . പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്..

Astrologer

ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻ ദാസ് അധ്യക്ഷനായിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഏ.വി പ്രശാന്ത്, കെ.അജിത് , കെ.വി.ഷാജി, അഡ്വ. കെ.വി.മോഹന കൃഷ്ണൻ ,അഡ്മിനിസ് സ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സന്നിഹിതരായി. ഭരണ സമിതി അംഗം ഇ.പി.ആർ വേശാല ചടങ്ങിൽ സ്വാഗതം പറഞ്ഞു.

ഇതിനോടനുബന്ധിച്ച് കാലാവധി അവസാനിക്കുന്ന ഭരണ സമിതിയിലെ അംഗങ്ങൾക്കായി ചെയർമാൻ കെ ബി മോഹൻ ദാസ് വിരുന്നും സംഘടിപ്പിച്ചു . ചെയർമാന്റെ ഉടമസ്ഥതയിലുള്ള തൃശ്ശൂരിലെ ദാസ് കോണ്ടനെന്റിൽ ആണ് വിരുന്നൊരുക്കിയത് . ഭരണ സമിതി അംഗങ്ങൾക്ക് പുറമെ അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ , ദേവസ്വത്തിലെ ഏതാനും ചില ജീവനക്കാരും ചെയർമാന്റെ ചില സില്ബന്ധികളും വിരുന്നിൽ സംബന്ധിച്ചു .

ചെയർ മാൻ സ്ഥാനത്തേക്ക് മൂന്നാം ഊഴത്തിനായി ഉള്ള കടുത്ത പരിശ്രമത്തിൽ ആണ് കെ ബി മോഹൻ ദാസ് എന്നറിയുന്നു .എന്നാൽ കോഴിക്കോട് നിന്നുള്ള മുൻ എം എൽ എ. എ പ്രദീപ് ,മുൻ മുഖ്യ മന്ത്രി ഇ കെ നായനാരുടെ മകൻ കൃഷ്ണ കുമാർ എന്നിവരുടെ പേരുകളും സജീവ പരിഗണനയിൽ ഉണ്ട് . അമേരിക്കയിൽ ചികിത്സയിൽ ഉള്ള മുഖ്യ മന്ത്രി ഈ മാസം 29 ന് തിരിച്ചെത്തിയാൽ മാത്രമെ ചിത്രം വ്യെക്തമാകുകയുള്ളു. മുഖ്യ മന്ത്രിയുടെ മനസ്സിൽ ആരാണ് ഉള്ളതെന്ന് ആർക്കും പിടിയില്ലാതെ അവസ്ഥയിലാണ്. ഈ കാര്യത്തിൽ വകുപ്പ് മന്ത്രിക്കോ പാർട്ടി സെക്രട്ടറിക്കോ ഒരു റോളുമില്ല എന്ന വിവരമാണ് പുറത്തു വരുന്നത് .

Vadasheri Footer