തൃശൂരിൽ ടി പി ആർ നിരക്ക് 35ൽ എത്തി 3,667 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Above Post Pazhidam (working)

തൃശൂർ : ജില്ലയിൽ വെള്ളിയാഴ്ച 3,667 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 679 പേരും വീട്ടു നിരീക്ഷണത്തിലുള്ള 17,494 പേരും ചേർന്ന് 21,840 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 1432 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,77,170 ആണ്. 5,51,929 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

Poonthanam

Vasudev Inn

ജില്ലയിൽ വെള്ളിയാഴ്ച സമ്പർക്കം വഴി 3,608 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 12 പേർക്കും, ആരോഗ്യ പ്രവർത്തകരായ 38 പേർക്കും, ഉറവിടം അറിയാത്ത 09 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത 10 ക്ലസ്റ്ററുകളും ചേർത്ത് നിലവിൽ 55 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു.

First Paragraph Jitesh panikar (working)

Rugmani 700-200

10,459 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2,107 പേർക്ക് ആന്‍റിജൻ പരിശോധനയും, 8,130 പേർക്ക് ആർടി പിസിആർ പരിശോധനയും, 222 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 40,08,207 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35.06% ആണ്.

ജില്ലയിൽ ഇതുവരെ 47,51,658 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,36,888 പേർ ഒരു ഡോസ് വാക്സിനും, 21,72,103 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 42,667 പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 1,07,204 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.