Header 1 = sarovaram
Above Pot

യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ,മാനസീക പീഡനമെന്ന് ബന്ധുക്കൾ

ചാവക്കാട്: ഒരുമനയൂരിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.ആത്മഹത്യക്ക് കാരണം ഭർത്താവിന്റെ മാനസിക പീഡനമെന്നാരോപിച്ച് യുവതിയുടെ വീട്ടുകാർ ആരോപിച്ചു .ഒരുമനയൂർ ഒറ്റത്തെങ്ങ് കറുപ്പം വീട്ടിൽ നിസാറിന്റെ ഭാര്യയും പാടൂർ അറക്കൽ അലി മോന്റെ മകളുമായ ഹാഫിസ(27)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Astrologer

വ്യാഴാഴ്ച രാവിലെ ഒരുമനയൂർ ഒറ്റത്തെങ്ങിലുള്ള വീട്ടിലെ മുറിയിൽ വെച്ചാണ് യുവതി തൂങ്ങി മരിച്ചത്.ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു അബുദാബിയിലായിരുന്ന.യുവതി ഒരാഴ്ച്ച മുമ്പാണ് കുടുംബവുമൊന്നിച്ച് നാട്ടിലെത്തിയത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മണത്തല ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.മക്കൾ:അറഫാത്ത്,അൻഫാസ്.

അതേ സമയം യുവതി വീടിനുള്ളിൽ തൂങ്ങിമരിക്കാനുണ്ടായ കാരണം ഭർത്താവിന്റെ മാനസിക പീഡനത്തെ തുടർന്നാണെന്ന ആരോപണവുമായി യുവതിയുടെ വീട്ടുകാർ രംഗത്തെത്തി.ഇതുസംബന്ധിച്ച ഹാഫിസയുടെ മാതാവ് മുംതാസ് ചാവക്കാട് എസ്.എച്ച്.ഒക്ക് പരാതി നൽകി.ഭർത്താവിൽ നിന്നുള്ള മാനസിക പീഡനമാണ് യുവതിയുടെ ആത്മഹത്യക്ക് കാരണമെന്ന് പരാതിയിൽ ആരോപിച്ചു.കൂടാതെ ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നതിനായി വീടും,സ്ഥലവും വിൽപ്പന നടത്തണമെന്ന ഭർത്താവിന്റെ തീരുമാനത്തെ ഹാഫിസ എതിർത്തതോടെ ഇതിന്റെ വൈരാഗ്യത്തിൽ ഹാഫിസയോട് ഭർത്താവ് അതിക്രമം നടത്തിയിരുന്നതായും പരാതിയിൽ പറയുന്നു.പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Vadasheri Footer