Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് യാത്രയയപ്പ് .

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം എംപ്ലോയീസ്ഒർഗനൈസേഷൻ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. 35 വർഷത്തെ സേവനം പൂർത്തീകരിച്ച് നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ നിന്നും വിരമിക്കുന്ന കെ.ഡി.സുമന,27 വർഷത്തെ സേവനം പൂർത്തീകരിച്ച് ക്ഷേത്രം പാചക പ്രവർത്തിയിൽ നിന്നും വിരമിക്കുന്ന സി.എസ്.കൃഷ്ണൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ചടങ്ങ് ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)


പ്രസിഡന്റ് രമേശൻ കരുമത്തിൽ അദ്ധ്യക്ഷത വഹിച്ചു..അക്കമഡേഷൻ മാനേജർ എ.വി.പ്രശാന്ത്,കൃഷ്ണനാട്ടം ചുട്ടി ആശാൻ ഇ.രാജു,ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ടി.രാധിക,റേഡിയോഗ്രാഫർ കെ.പി.സുരേഷ്,ഹോസ്പിറ്റൽ മാനേജർ കെ.ടി.ഹരിദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
.സെക്രട്ടറി നാരായണൻ ഉണ്ണി.ഇ.കെ സ്വാഗതവും ജോ:സെക്രട്ടറി കെ.വി.വൈശാഖ് നന്ദിയും പറഞ്ഞു..