Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം ഡയറി പാഞ്ചജന്യം റസ്റ്റ്ഹൗസിലും ലഭിക്കും

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ 2022 വർഷത്തെ ദേവസ്വം ഡയറി ഇനി തെക്കേ നടയിലെ പാഞ്ചജന്യം റസ്റ്റ്ഹൗസിലും ലഭിക്കും. ഭക്തജനങ്ങൾക്ക് 24 മണിക്കൂറും ഇവിടെ നിന്നും ഡയറി വാങ്ങാം. ആവശ്യമുള്ള എണ്ണം ഡയറി വാങ്ങാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കേ നടയിലെ ദേവസ്വം ബുക്ക്സ്റ്റാളിലും ഡയറി ലഭിക്കും. കൂടുതൽ എണ്ണം ഡയറി വാങ്ങുന്നവർക്ക് ക്ഷേത്ര നടയിലുള്ള ബുക്ക് സ്റ്റാളിൽ നിന്നും ഡയറി അടങ്ങുന്ന പെട്ടി ചുമന്ന് കൊണ്ടുപോയി വേണം വാഹനത്തിൽ കയറ്റാൻ, ഇത് ശ്രമകരമായ പ്രവർത്തിയായിരുന്നു .,

First Paragraph Rugmini Regency (working)

വിഷയം അഡ്മിനിസ്ട്രേറ്ററുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് വാഹനം എത്തുന്ന പാഞ്ചജന്യത്തിലും ഡയറി വിൽപന നടത്താൻ തീരുമാനമായത് , നേരത്തെ പാഞ്ചജന്യം റസ്റ്റ് ഹൗസിൽ വിൽപന നടത്തിയിരുന്നത് ചില ഉദ്യോഗസ്ഥരുടെ താൽപര്യ പ്രകാരമാണ് ബുക്ക് സ്റ്റാളിൽ മാത്രം ഡയറി വിൽപന ചുരുക്കിയത് .

Second Paragraph  Amabdi Hadicrafts (working)


.
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷാൽ ചടങ്ങുകളും ക്ഷേത്ര ചടങ്ങുകളുടെ അപൂർവ്വ ഫോട്ടോകളും ഉൾപ്പെടുന്ന ഡയറിക്ക് ജി എസ് റ്റി ഉൾപ്പെടെ 130രൂപയാണ് വില.