Above Pot

നടി അനുശ്രീക്കും ,ഹിന്ദുസ്ഥാൻ ലിവറിനുമെതിരെ ഗുരുവായൂർ ദേവസ്വം പോലിസിൽ പരാതി നൽകി

ഗുരുവായൂർ: വഴിപാടായി ശുചീകരണം നടത്തുന്നു എന്ന പേരിൽ അനധികൃതമായി പരസ്യ വീഡിയോ  ചിത്രീകരിച്ച് പ്രസിദ്ധപ്പെടുത്തിയ ഹിന്ദുസ്ഥാൻ യൂണിലിവർ, സിനിമാതാരം  അനുശ്രീ,സികസ്ത് സെൻസ് എന്ന പരസ്യ കമ്പനിയുടെ ഉദ്ദ്യോഗസ്ഥനായ ശുഭം ദുബെ  തുടങ്ങിയവർക്കെതിരെ  ഗുരുവായൂർ ദേവസ്വം പോലീസിൽ പരാതി നൽകി.
ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തേക്ക് സാനിറ്റെ സേഷനു വേണ്ടി വരുന്ന നേച്ചർ പ്രൊറ്റക്ടറ്റ് എന്ന ഹിന്ദുസ്ഥാൻ യുണി ലിവറിന്റെ  ഉത്പന്നം വഴിപാട് നൽകുന്നതിനും ജനുവരി 12 മുതൽ 15 വരെ യുള്ള തീയതികളിൽ ക്ഷേത്ര പരിസരത്തു സാനിറ്റെ സേഷൻ നടത്തുന്നതിനും  വേണ്ടി അപേക്ഷ
നൽകിയിരുന്നു .ഇതിന് ദേവസ്വo ഭരണ സമിതി നൽകിയ   അനുമതി ദുർവിനിയോഗം ചെയ്യുകയും ആയതിന്റെ  മറവിൽ അനധികൃതമായി പരസ്യചിത്രം നിർമ്മിച്ച് ചലച്ചിത്ര താരം അനുശ്രി തന്റെ  ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രസIദ്ധീകരിക്കുകയും ചെയ്തിരുന്നു . ദേവസ്വത്തെയും ഭരണസമിതിയേയും വഞ്ചിച്ച് അനധികൃതമായി പ്രവർത്തിച്ചതിനെതിരെയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഗുരുവായൂർ ടെംപിൾ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്

First Paragraph  728-90

Second Paragraph (saravana bhavan