Madhavam header
Above Pot

ശുചീകരണ വിഷയത്തിൽ നഗരസഭക്ക് ദേവസ്വം നൽകാനുണ്ടായിരുന്ന തുക കൈമാറി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വവും നഗര സഭയും തമ്മിൽ പതീറ്റാണ്ടുകൾ മുൻപ് തുടങ്ങിയ തർക്കം അവസാനിച്ചു . ശുചീകരണവുമായി ബന്ധപ്പെട്ട് ദേവസ്വം നഗര സഭക്ക് നൽകാൻ ബാക്കിയുള്ള ,2,64,50,000 കോടി രൂപയുടെ ചെക്ക് ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻ ദാസ് നഗര സഭ ചാർ പേഴ്സൺ വി എസ് രേവതിക്ക് കൈമാറി . മൂന്ന് കോടി രൂപയാണ് ദേവസ്വം നഗര സഭക്ക് നൽകാൻ ഉണ്ടായിരുന്നത് . അതിന്റെ ആദ്യ ഗഡു നേരത്തെ കൈമാറിയിരുന്നു .

buy and sell new

ശുചീകരണ ഇനത്തിൽ 1984 മുതൽ 2019 മാർച്ച് വരെയുള്ള തുകയാണ് ഇന്ന് കൈമാറിയത് . ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ കെ പി വിനോദ് , ദേവസ്വം ഭരണ സമിതി അംഗങ്ങൾ ആയ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ,എ വി പ്രശാന്ത് ,പി ഗോപി നാഥ് , കെ കെ രാമചന്ദ്രൻ ,എം വിജയൻ ഉഴമലയ്ക്കൽ വേണുഗോപാൽ , അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ , നഗര സഭ സെക്രട്ടറി എന്നിവർ സംബന്ധിച്ചു .

new consultancy

Vadasheri Footer