Post Header (woking) vadesheri

ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന ടി.എൻ.ബിന്ദു പ്രിൻസിപ്പാൾ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ,സി.സുരേഷ് അസി:മാനേജർ ക്ഷേത്രം എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.ശ്രീവത്സം അനക്സ് ഹാളിൽ വെച്ച് ചേർന്ന യാത്രയയപ്പ് സമ്മേളനം ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണസംഘം പ്രസിഡണ്ട് നാരായണൻ ഉണ്ണി ഇ.കെ ഉൽഘാടനം ചെയ്തു.

Arya bhavan inner

Second Paragraph  Sarovaram(working)

.ഓർഗനൈസേഷൻ ജോയിന്റ് സെക്രട്ടറി കെ.സതീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.
എ.വി.പ്രശാന്ത് അസി: മാനേജർ,ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായിരുന്ന സി.മനോജ്,ഇ.രാജു കൃഷ്ണനാട്ടം ചുട്ടി ആശാൻ,ടി.രേഖ ടീച്ചർ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ,പ്രമോദ്കളരിക്കൽ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ക്ഷേത്രം,ടി.രാധിക ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ അഡ്മിനിസ്ട്രേഷൻ എന്നിവർ സംസാരിച്ചു.വിരമിക്കുന്ന ജീവനക്കാർ മറുപടി പ്രസംഗം നടത്തി.യൂണിയൻ സെക്രട്ടറി രമേശൻ.കെ സ്വാഗതവും ജോ:സെക്രട്ടറി കെ.വി.വൈശാഖ് നന്ദിയും പറഞ്ഞു.

Third paragraph Saravan bhavan