ചാവക്കാട് : ഭാരതത്തിലെ പ്രഥമ അൽമായ രക്തസാക്ഷി വിശുദ്ധ ദേവസഹായം പിള്ളയുടെ തിരുശേഷിപ്പ് പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു. തിരുകർമ്മങ്ങൾക്കും ദിവ്യബലിക്കും തൃശൂർ അതിരൂപതാംഗവും മെൽബൺ രൂപത ബിഷപ്പുമായ മാർ ബോസ്കോ പുത്തൂർ മുഖ്യ കാർമ്മികത്വം വഹിച്ചു.
തമിഴ്നാട്ടിലെ കാറ്റാടി മലയിൽ വെടിയേറ്റ് മരിച്ച് കോട്ടാർ കത്തീഡ്രൽ ദേവാലയത്തിൽ അടക്കം ചെയ്ത വിശുദ്ധ ദേവസഹായം പിള്ളയുടെ തിരുശേഷിപ്പാണ് പാലയൂരിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. പരിപാടികൾക്ക് ആർച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ , സഹ വികാരി ഫാദർ മിഥുൻ വടക്കേത്തല, സെക്രട്ടറി സി കെ ജോസ് , കൈക്കാരന്മാരായ ബിനു താണിക്കൽ , ഫ്രാൻസിസ് മുട്ടത്ത്, തോമസ് കിടങ്ങൻ , ഇ എഫ് ആന്റണി , കേന്ദ്ര സമിതി കൺവീനർ സി ഡി ലോറൻസ് എന്നിവർ നേതൃത്വം നൽകി.