Header 1 vadesheri (working)

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

Above Post Pazhidam (working)

കാസര്‍കോട് : ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലകീഴായി. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ദേശീയപതാക തലകീഴായി ഉയര്‍ത്തിയത്. തെറ്റായരീതിയില്‍ പതാക ഉയര്‍ത്തിയ ശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു. പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയര്‍ത്തിയതിലെ വീഴ്ച അധികൃതര്‍ക്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് പതാക താഴ്ത്തി ശരിയായരീതിയില്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു. 

First Paragraph Rugmini Regency (working)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷവും പരേഡും സംഘടിപ്പിച്ചിരുന്നത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പുറമേ എ.ഡി.എം, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു. എന്നാല്‍ തലകീഴായി പതാക ഉയര്‍ത്തിയിട്ടും ഇവര്‍ക്കാര്‍ക്കും വീഴ്ച സംഭവിച്ചത് മനസിലായില്ല. അവധിയിലായതിനാല്‍ ജില്ലാ കളക്ടര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല. 

ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു ജില്ലാ പൊലീസ് മേധാവി, എഡിഎം എന്നിവരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. മന്ത്രി എന്ന നിലയിൽ വീഴ്ച പറ്റിയിട്ടില്ലെന്നും റിഹേഴ്സൽ നടത്തിയിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. ജില്ലാ പൊലീസ് മേധാവിക്കാണ് സംഭവത്തിന്‍റെ അന്വേഷണ ചുമതല. പൊലീസ്, റവന്യൂ വകുപ്പുകളുടെ വീഴ്ച അന്വേഷിക്കും. കണ്ണൂർ ഡിജിപിക്ക് ഇന്ന് അന്വേഷണ റിപ്പോർട്ട് കൈമാറും. എഡിഎമ്മിനെ മന്ത്രി അഹമ്മദ് ദേവർ കോവിൽ വിളിച്ച് വരുത്തി വിശദീകരണം തേടിയിട്ടുണ്ട്.

Second Paragraph  Amabdi Hadicrafts (working)

അതെ സമയം കാസര്‍കോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍വെച്ച് നടന്ന റിപ്പബ്ലിക് ആഘോഷത്തിനിടെ പതാക തലകീഴായി ഉയര്‍ത്തിയിട്ടും മന്ത്രിയുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. പാതക തലകീഴായി ഉയര്‍ത്തിയ ശേഷം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സല്യൂട്ടും ചെയ്തുവെന്നത് ഗൗരവതരമായ കാര്യമാണ്. ഇതിനുശേഷം മാദ്ധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായി ഉയര്‍ത്തിയ വിവരം ചൂണ്ടിക്കാട്ടിയത്. ഇത്തരത്തില്‍ വലിയ തെറ്റ് പറ്റിയിട്ടും മന്ത്രിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമുള്‍പ്പെടെ പിഴവ് മനസിലായില്ലെന്നത് അപഹാസ്യമാണ്. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലാണ് ദേശീയ പതാകയോട് അനാദരവ് കാട്ടിയതെന്നതിനാല്‍ സംഭവം ഡിജിപി അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.