Header 1 vadesheri (working)

ദേശീയ പാതക്ക് സ്ഥലം വിട്ടു നൽകിയവർക്ക് നഷ്ട പരിഹാരമില്ല ,കേരള കോൺഗ്രസ് നിൽപ്പ് സമരം നടത്തി

Above Post Pazhidam (working)

ചാവക്കാട് : ദേശീയപാതയ്ക്ക് ആയി വീടും സ്ഥലവും വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അവരുടെ ഭൂമി കാണം ജന്മം ആക്കി പട്ടയം ഹാജരാകണമെന്ന സർക്കാരിന്റെ തെറ്റായ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫീസിനു മുൻപിൽനിൽപ് സമരം നടത്തി.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

സംസ്ഥാനത്തെ എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് പേരിൽ അമിതതുക ഈടാക്കി നടത്തുന്ന ചൂഷണം അവസാനിപ്പിക്കണമെന്നും പട്ടയത്തിനായി അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുന്നവർക്ക് എത്രയും വേഗം പട്ടയം നൽകണമെന്നും കേരള കോൺഗ്രസ് ആവശ്യപ്പെട്ടു .പാർട്ടി ജില്ലാ സെക്രട്ടറി. ഇ . ജെ. ജോസ് സമരം ഉദ്ഘാടനം ചെയ്തു

നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ് ചിറമ്മൽ അധ്യക്ഷനായി ദേശീയപാത സമര സമിതി ചെയർമാൻ ഈ. വി. മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി മുസ്ലിംലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ കെ കെ. ഹംസക്കുട്ടി, ഇൻകാസ് ദുബൈ സെക്രട്ടറി, സി. സാദിഖലി പാർട്ടി ജില്ലാ നേതാക്കളായ വി സിദ്ദീഖ് ഹാജി, നഗര സഭ കൗൺസിലർ ജോയ്സി , ഇ . ജെ. ജോർജ്, കുരിയൻ പനക്കൽ തുടങ്ങിയവർ സംസാരിച്ചു