Header 1 = sarovaram
Above Pot

നഷ്ടപ്പെട്ട 25,000 ഏക്കർ ക്ഷേത്രഭൂമി തിരിച്ചു പിടിക്കും : മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി

ഗുരുവായൂർ ; മലബാർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട സ്വത്തു വകകൾ തിരിച്ചു പിടിക്കാൻ അതാത് ക്ഷേത്രങ്ങൾക്ക് പിന്തുണ നൽകുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി അഭിപ്രായപ്പെട്ടു . 25,000 ഏക്കർ ഭൂമിയാണ് മലബാറിൽ വിവിധ സംഘടനകളും വ്യക്തി കളും വ്യാജ രേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടി ചേർത്തു . മമ്മിയൂർ ക്ഷേത്രത്തിൽ വെച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

Astrologer

ഭൂപരിഷ്കരണത്തിന് ശേഷവും ക്ഷേത്ര ഭൂമികൾ പാട്ടത്തിനെടുത്തവർ പാട്ട കാലാവധി കഴിഞ്ഞിട്ടും തിരിച്ചു നൽകാതെ വ്യാജ രേഖകൾ ചമച്ച് കൈവശം വെക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്ത ഭൂമികളാണ് തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നത് . ഇത്തരത്തിൽ മലപ്പുറം ജില്ലയിൽ മനോരമ ഗ്രൂപ്പ് കൈവശം വെച്ചിരുന്ന 400 ഏക്കർ ഭൂമി കേസ് നടത്തി അടുത്തിടെയാണ് തിരിച്ചു കിട്ടിയത് . പല ക്ഷേത്രങ്ങൾക്കും ഇത്തരം വൻ തോക്കുകൾക്കെതിരെ കേസ് നടത്താൻ സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ ആണ് നടപടികൾ വൈകിയത് എന്നും , അത്തരം ക്ഷേത്രങ്ങൾക്ക് എല്ലാവിധ പിന്തുണയും ദേവസ്വം ബോർഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു .

മമ്മിയൂർ ക്ഷേത്രത്തിലെ മൂന്നാം അതിരുദ്ര യജ്ഞം ഡിസംബർ 27 ന് ആരംഭിക്കും . ഇതിന്റെ സംഘാടക സമിതി ഓഫീസ് പ്രസിഡന്റ് എം ആർ മുരളി ഉൽഘാടനം ചെയ്തു . ഒന്നര കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് കണക്കാക്കിയിട്ടുള്ളത് . ഇതിന്റെ ഒരു ശതമാനം തുക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും . ദേവസ്വം ബോർഡിന്റെ കീഴിലുള്ള 13 സ്‌കൂളിലെ നിർധനരായ 250 കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള മൊബൈൽ ഫോൺ ബോർഡ് നൽകി വരുന്നു . മലബാർ,ദേവസ്വം ബോർഡ് അംഗം .ടി എൻ ശിവ ശങ്കരൻ , ദേവസ്വം കമ്മീഷണർ എ എൻ നീലകണ്ഠൻ ,എക്സിക്യൂട്ടീവ് ഓഫീസർ എം വി സദാ ശിവൻ , മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗങ്ങളായ ജി കെ ഹരി ഹര കൃഷ്ണൻ , കെ കെ ഗോവിന്ദ ദാസ് ,ചെറുതയൂർ ഉണ്ണി കൃഷ്ണൻ നമ്പൂതിരി , പി സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു

Vadasheri Footer