Post Header (woking) vadesheri

ദേശീയ പാത വികസനം, അദാലത്ത് അടിയന്തിരമായി നടത്തണം : ആക്ഷൻ കൗൺസിൽ

Above Post Pazhidam (working)

ചാവക്കാട്: ദേശീയ പാത വികസനത്തിനായി ഭൂമിയും വീടും നഷ്ടപ്പെടുന്നവർ ശരിയായ രീതിയിൽ ബന്ധപ്പെട്ട രേഖകൾ ഹൈവേ അതോറിറ്റിയിൽ സമർപ്പിക്കാൻ നിരവധി ആളുകൾ ഇനിയുമുണ്ട്, അവർക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ പേപ്പറുകൾ എത്തിക്കുന്നതിന് അടിയന്തിരമായി അദാലത്ത് സംഘടിപ്പിക്കണമെന്ന് പ്രവാസി ആക്ഷൻ കൌൺസിൽ സംസ്ഥാന പ്രസിഡന്റ് കെ.കെ ഹംസക്കുട്ടി ആവശ്യപ്പെട്ടു.

First Paragraph Jitesh panikar (working)

ഹൈവേ ഉദ്യോഗസ്ഥരും വില്ലജ്, ലാന്റ് ട്രിബുണൽ, പഞ്ചായത്ത്‌ അധികാരികളും ഒരുമിച്ചിരുന്നു ഏറ്റവും സൗകര്യപ്രദമായ രീതിയിൽ പേപ്പർ വർക്കുകൾ തീർക്കുവാൻ മുന്നോട്ടു വന്നാൽ അത് ഇരകൾക്ക് വളരെ വലിയ ആശ്വാസം ഉണ്ടാകും. മാസങ്ങളായി ഇതിന്റെ പിന്നിൽ നടന്നിട്ടും ഓടിയെത്താൻ കഴിയാത്ത നിരവധി ആളുകൾ ഉണ്ട്. കുന്നംകുളം ലാന്റ് ട്രിബുണലിന്റെ മൂന്നാം നിലയിലേക്ക് മൂന്നു തവണ ചവിട്ടി കയറുക എന്ന വലിയ സാഹസികതയാണ്, പ്രത്യകിച്ചും പ്രായമുള്ളവർക്ക്.

ദേശീയ പാതയോരങ്ങളിൽ ഉള്ളവർ നിരവധി ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടുമ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്നും കുറച്ചു കൂടി സഹായ സഹകരണങ്ങൾ അനിവാര്യമാണെന്നും അതിന് ഏറ്റവും പ്രായോഗികമായത് അദാലത്ത് ആണെന്നും അദ്ദേഹം പറഞ്ഞു