Header 1 vadesheri (working)

ഗുരുവായൂർ ഉൽസവം, ദേശ പകർച്ചയ്ക്ക് പകരം ഇത്തവണയും ഭക്ഷ്യക്കിറ്റുകൾ നൽകും

Above Post Pazhidam (working)

ഗുരുവായൂർ : ഒമിക്രോൺ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രോൽസവത്തിൻ്റെ ഭാഗമായി നൽകുന്ന ദേശ പകർച്ച ഈ വർഷവും ഉണ്ടാകില് ല പകരം ഭക്ഷ്യക്കിറ്റുകൾ നൽകും. ദേശപകർച്ച നടത്താൻ കഴിയാത്തതിനു പകരമാണ് ഭക്ഷ്യക്കിറ്റ് വിതരണം. 5 കിലോ മട്ട അരി തുടങ്ങി കഴിഞ്ഞ വർഷത്തെ കിറ്റിൽ ഉൾപ്പെടുത്തിയ എല്ലാ സാധനങ്ങളും ഇത്തവണയുമുണ്ടാകും.

First Paragraph Rugmini Regency (working)

ഫെബ്രുവരി 10 നകം മുപ്പതിനായിരം കിറ്റുകൾ തയ്യാറാക്കും. ഇതിനായി മൽസരാടിസ്ഥാനത്തിലുള്ള ടെണ്ടർ ജനുവരി 20 നകം വിളിക്കും. ഇന്നു ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം.കോവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷവും ദേശ പകർച്ചയ്ക്ക് പകരം 25000 ഭക്ഷ്യക്കിറ്റുകൾ നൽകുകയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് അധ്യക്ഷനായിരുന്നു. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി.പ്രശാന്ത്, കെ.വി.ഷാജി, അഡ്വ. കെ.വി.മോഹന കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ പങ്കെടുത്തു