Header 1 vadesheri (working)

വധശ്രമം: പ്രതികള്‍ക്ക് 4 വര്‍ഷം തടവും പിഴയും

Above Post Pazhidam (working)

ഗുരുവായൂര്‍ :കോട്ടപ്പടിയില്‍ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ആറു പ്രതികള്‍ക്ക് നാലു വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചു.കോട്ടപ്പടി സ്വദേശികളായ തയ്യില്‍ ബിനീഷ്(34),കൂലിയാട്ട് വിബീഷ്(35),മഴുവഞ്ചേരി രാജേഷ്(43),മേച്ചേരി സൂരജ്(38),കൂലിയാട്ട് ആനന്ദന്‍(43),താണപ്പറമ്പില്‍ സുനില്‍(44) എന്നിവരെയാണ് തൃശ്ശൂര്‍ ഒന്നാം ക്ലാസ് അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് സി.എസ്.അമ്പിളി ശിക്ഷിച്ചത്.

First Paragraph Rugmini Regency (working)

2011 ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.കോട്ടപ്പടി പൂക്കോട് വലിയപുരയ്ക്കല്‍ ബബീഷ്,പറത്തില്‍ സുധീഷ്,പറത്തില്‍ സജീഷ് എന്നിവരെയാണ് സംഘം ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന കേസുണ്ടായത്.ഗുരുവായൂര്‍ എസ്.ഐ.എസ്.ശ്രീജിത്തായിരുന്നു കേസന്വേഷണം നടത്തി കുറ്റപ്പത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി കെ.എന്‍.വിവേകാനന്ദന്‍ ഹാജരായി.