
ഡെൽഹിയിലെ പ്രതിഷേധത്തിന് ഐക്യദാർഢ്യം

ഗുരുവായൂർ :- നീറ്റ് – സിബിഎസ്ഇ പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച സംയുക്ത വിദ്യാർത്ഥി യുവജന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എ ഐ എസ് എഫ്, എ ഐ വൈ എഫ് ഗുരുവായൂരില്‍ സംഘടിപ്പിച്ച ഐക്യദാർഢ്യം സംഗമം എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ അധിന്‍ ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍ അദ്ധ്യക്ഷത വഹിച്ചു.
കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍മന്ദറില്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ സിപിഐ നേതാക്കളായ ആനി രാജ, നിഷ സിദ്ദു തുടങ്ങിയവരെയും എ ഐ എസ് എഫ്, എ ഐ വൈ എഫ് പ്രവര്‍ത്തകരെയും ആക്രമിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സ്വീകരിക്കണമെന്നും എ ഐ എസ് എഫ്, എ ഐ വൈ എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രസാദ് പറേരി, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ എസ് ജയ, സിപിഐ മണ്ഡലം സെക്രട്ടറി പി കെ രാജേശ്വരൻ, എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് അഭിറാം കെ എസ് എന്നിവർ സംസാരിച്ചു. എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടോക്കാരൻ സ്വാഗതവും ബിനീഷ് ചില്ലിക്കൻ നന്ദിയും പറഞ്ഞു.
