Post Header (woking) vadesheri

വിധിപ്രകാരം കാർ നല്കിയില്ല, ഡാറ്റ കേരള സെക്രട്ടറിക്ക് വാറണ്ട്.

Above Post Pazhidam (working)

ഗുരുവായൂർ: വിധി പ്രകാരം കാർ നൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉപഭോക്തൃ കോടതി ഉത്തരവ്. തൃശൂർ കണിമംഗലത്തുള്ള പ്രസിഡൻ്റ് അവന്യൂവിലെ മിനി.ഇ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളം ചിറ്റൂർ റോഡിലെ ഡാറ്റ കേരള സെക്രട്ടറിക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.മിനിക്ക് ഡിഷ് വാഷർ വാങ്ങിയപ്പോൾ കിട്ടിയ കൂപ്പണിന് നാനോ കാർ സമ്മാനമായി ലഭിച്ചിട്ടുള്ളതാകുന്നു.

സമ്മാനമായി ലഭിച്ച കാർ കൂപ്പൺ നഷ്ടപ്പെട്ടു എന്നതിൻ്റെ പേരിൽ നൽകാതിരുന്നതിനെത്തുടർന്ന് മിനി ഉപഭോക്തൃ കോടതിയെ സമീപിക്കുകയും കാർ നൽകുവാൻ കൽപ്പിച്ചു കൊണ്ട് എതൃകക്ഷിക്കെതിരെ വിധിയുണ്ടായിട്ടുള്ളതുമാകുന്നു. എന്നാൽ വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതൃകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്.

First Paragraph Jitesh panikar (working)

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഡാറ്റ കേരള സെക്രട്ടറിക്കെതിരെ പോലീസ് മുഖേന വാറണ്ട് അയക്കുവാൻ കൽപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.