Madhavam header
Above Pot

കോതമംഗലത്ത് ദന്തൽ വിദ്യാർത്ഥിനിയുടെ വധം , പരിശോധനക്കായി ബാലിസ്റ്റിക് വിദഗ്ദർ എത്തും

കൊച്ചി∙ കോതമംഗലത്ത് വിദ്യാര്‍ഥിനിയെ വെടിവച്ചുകൊന്ന സംഭവത്തിൽ വിശദ പരിശോധനയ്ക്കായി ബാലിസ്റ്റിക് വിദഗ്ധരെത്തുമെന്ന് റൂറല്‍ എസ്പി കെ.കാര്‍ത്തിക്. കൊല്ലപ്പെട്ട ഡെന്റൽ ഹൗസ് സർജൻ കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനിയും ഇന്ദിരാഗാന്ധി ഡെൻറൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയുമായ മാനസ 24 യുടെ തലയ്ക്കും നെഞ്ചിലുമായി രണ്ടു വെടിയേറ്റിരുന്നു. ആത്മഹത്യ ചെയ്ത രഖിലിന്റെ തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. ആശുപത്രിയിൽ എത്തുന്നതു വരെ മാനസയ്ക്കു ജീവനുണ്ടായിരുന്നെങ്കിലും രക്ഷിക്കാനായില്ല.

Astrologer

വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം കോതമംഗലത്ത് നെല്ലിക്കുഴിയിലായിരുന്നു സംഭവം. മാനസയെ (24) സുഹൃത്ത് രാഖിൽ വെടിവെച്ച് കൊല്ലുകയായിരുന്നു. ശേഷം രഖിൽ സ്വയം തലയിലേക്ക് വെടിയുതിർത്ത് ജീവനൊടുക്കി.രഖിലും കണ്ണൂർ സ്വദേശിയാണ്.മാനസയെ കൊല്ലാനായി ഇയാൾ കണ്ണൂരിൽ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്നു. തുടർന്ന്, മാനസ കൂട്ടുകാരികൾക്കൊപ്പം താമസിക്കുന്ന വാടക വീട്ടിൽ അതിക്രമിച്ച് കയറി. ഈ സമയം മാനസ കൂട്ടുകാരികൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നത് നിർത്തി സംസാരിക്കാനായി മാനസ മുറിയിലേക്ക് പോയി. മുറിയിൽ കയറിയ ഉടൻ രഖിൽൽ വാതിൽ കുറ്റിയിടുകയായിരുന്നു. പിന്നീട് തുടരെയുള്ള വെടിയൊച്ചകളാണ് കൂട്ടുകാരികൾ കേട്ടത്.”,

രണ്ട് ഓട്ടോറിക്ഷകളിലായാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ആദ്യം മാനസയേയും അഞ്ചു മിനിറ്റിനു ശേഷം രഖിലിനേയും ആശുപത്രിയിൽ എത്തിച്ചു. മാനസയുടെ തലയിൽ രണ്ടു മുറിവുകളാണ് ഉണ്ടായിരുന്നത്. ഒന്ന് വെടിയേറ്റതും മറ്റൊന്നു വെടിയുണ്ട പുറത്തേയ്ക്കു വന്നതിന്റെയും. നെഞ്ചിലാണ് മറ്റൊരു വെടിയേറ്റത്. രഖിലിനാകട്ടെ തലയിൽ മാത്രമാണ് മുറിവുണ്ടായിരുന്നത്.

സംഭവം നടന്നതിനു പിന്നാലെ സ്ഥലത്തെത്തിയ പൊലീസ്, വീടിന്റെ മുറികൾ അടച്ച് ഗാർഡ് ചെയ്തു. എസ്പിയുടെ നേതൃത്വത്തില്‍ കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കസ്റ്റഡിയിലെടുത്തു. പ്രതിയും മരിച്ചതിനാൽ കൊലപ്പെടുത്താനുള്ള കാരണമായിരിക്കും പ്രധാനമായും പൊലീസ് അന്വേഷിക്കുക. പ്രതിയെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കും. പ്രതിക്കു തോക്ക് എവിടെനിന്നു ലഭിച്ചെന്നതു കണ്ടെത്തുന്നതും നിർണായകമാണ്.

Vadasheri Footer