Above Pot

ഗുരുവായൂരിൽ രഞ്ജിത്തിന്റെ കസ്റ്റഡി മരണം , എ​ട്ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തു.

ഗുരുവായൂർ : ഗുരുവായൂരിൽ നിന്നും പിടികൂടിയ ര​ഞ്ജി​ത്തെ​ന്ന യു​വാ​വ് എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​രാ​യ എ​ട്ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​എ.​ഉ​മ്മ​ര്‍, എം.​ജി.​അ​നൂ​പ് കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ നി​ധി​ന്‍ എം.​മാ​ധ​വ​ന്‍, വി.​എം.​സ്മി​ബി, എം.​ഒ.​ബെ​ന്നി, മ​ഹേ​ഷ്, എ​ക്സൈ​സ് ഡ്രൈ​വ​ര്‍ വി.​ബി.​ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍​ക്കാ​ണ് സ​സ്പെ​ന്‍​ഷ​ന്‍.

First Paragraph  728-90

അ​ഡീ​ഷ​ണ​ല്‍ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം. ആ​രോ​പ​ണ വി​ധേ​യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​ത​തി​രെ വെ​ള്ളി​യാ​ഴ്ച പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. യു​വാ​വ് മ​രി​ച്ച​ത് മ​ര്‍​ദ്ദ​ന​ത്തെ തു​ട​ര്‍​ന്നാ​ണെ​ന്ന പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​ട​പ​ടി. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തോ​ടെ​യാ​ണ് കേ​സി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. ഗു​രു​വാ​യൂ​ര്‍ എ​സി​പി​ ബിജു ഭാസ്കറിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇതിനിടെ കസ്റ്റഡി മരണത്തില്‍ ആരോപണവിധേയരായ രണ്ട് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയി . ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു ഫോറൻസിക് വിഭാഗം പരിശോധന നടത്തി .

Second Paragraph (saravana bhavan

അതെ സമയം രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്ത തിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല . ബൈക്കിൽ എത്തിയ രണ്ടു യുവാക്കളെയാണ് എക്‌സൈസ് സംഘം ഗുരുവായൂരിൽ നിന്ന് ഓടിച്ചിട്ട് പിടിച്ചത് . കിഴക്കേനടയിൽ കനിഷ്ക ജംഗ്‌ഷനിൽ നിന്നാണ് മഫ്ടിയിൽ എത്തിയ എക്സൈസ് സ്‌പെഷൽ സ്‌കോഡ് രഞ്ജിത്തിനെയും സുഹൃത്തിനെയും ഓടിച്ചിട്ട് പിടികൂടിയത് . പിടികൂടിയ ശേഷം ഒരാളെ വിലങ്ങണിയിച്ചും അപരനെ വിലങ്ങ് വെക്കാതെയുമാണ് ജീപ്പിൽ കയറ്റി കൊണ്ട് പോയതെന്ന് ദൃക് സാക്ഷികൾ പറയുന്നു . യുവാക്കൾ സഞ്ചരിച്ച രണ്ട് ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .എന്നാൽ രഞ്ചിത്തിന്റെ കൂടെ കൊണ്ടുപോയ യുവാവിനെ കുറിച്ച് ഒരു വിവരവും ഇല്ല . രഞ്ജിത്തിനെ പിടി കൂടി രണ്ടു മണിക്കൂർ കഴിഞ്ഞാണ് ഗുരുവായൂരിൽ നിന്നും അഞ്ചു കിലോ മീറ്റർ മാത്രം ദൂരമുള്ള പാവറട്ടി ആശുപത്രിയിൽ എത്തിച്ചിട്ടുള്ളത് . രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്ത് ഏതോ രഹസ്യ കേന്ദ്രത്തിൽ വച്ച് ക്രൂരമായി മർദിച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം