Post Header (woking) vadesheri

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ യുവാവ് തളളിയിട്ടു. സംഭവം മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെ

Above Post Pazhidam (working)

Ambiswami restaurant

Second Paragraph  Rugmini (working)

തൃശ്ശൂര്‍: എൽഡിഎഫ് പ്രചാരണ വേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ യുവാവ് തളളിയിട്ടു. തൃശ്ശൂർ തേക്കിൻ കാട് മൈതാനിയിലെ പ്രചാരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയ ശേഷമാണ് സംഭവം. ബേബി ജോൺ പ്രസംഗം തുടരവേ തനിയ്ക്ക് വേദിയിൽ സംസാരിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് എത്തിയത്. മന്ത്രി വി എസ് സുനിൽകുമാറുൾപ്പെടെയുള്ള നേതാക്കൾ വിലക്കിയെങ്കിലും പെട്ടെന്ന് ഇയാൾ ബേബി ജോണിനെ തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ ബേബി ജോണിന്റെ കൈയ്ക്ക് പരിക്കേറ്റു.

Third paragraph

ചെന്ത്രാപ്പിന്നി സ്വദേശി ഷുക്കൂർ ആണ് അക്രമത്തിന് പിന്നിൽ. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറര മണിയോടുകൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തേക്കിൻക്കാട് മൈതാനിയിൽ പ്രസംഗം ആരംഭിച്ചത്. 6.55 ന് മുഖ്യമന്ത്രിയുടെ പ്രസംഗം തീർന്നതിനു ശേഷമായിരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ പ്രസംഗിക്കാൻ തുടങ്ങിയത്. മുഖ്യമന്ത്രി ഇതിനിടയിൽ വേദി വിട്ടിറങ്ങിയിരുന്നു. തുടർന്നായിരുന്നു അക്രമം

യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ചെന്ത്രാപ്പിന്നി സ്വദേശിയായ ഷുക്കൂർ ആണ്ആക്രമിച്ചതെന്നും വധശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു . ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇടതുപക്ഷ പ്രവർത്തകൻ്റെ വേഷം ധരിച്ച ആളാണ് അക്രമം നടത്തിയതെന്ന് മന്ത്രി വി എസ് സുനിൽകുമാർ പ്രതികരിച്ചു. സംഭവത്തില്‍ പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചത്തോടെ സ്ഥലത്ത് നേരിയ സംഘർഷം ഉടലെടുത്തു. മാധ്യമപ്രവർത്തകരോടും പ്രവർത്തകർ കയർത്തു