സി.പി.ഐ ഗുരുവായൂർ ലോക്കല്‍ കുടുംബ സദസ്സ്

">

ഗുരുവായൂര്‍: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പേരുപറഞ്ഞ് ഭാരതജനതയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് സി.പി.ഐ ജില്ല അസി: സെക്രട്ടറി പി. ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മനുഷ്യരും, മതവും തമ്മിലല്ല, മറിച്ച് ആചാരങ്ങള്‍ തമ്മിലാണ് ഇവിടെ ഭിന്നതയുള്ളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സി.പി.ഐ ലോക്കല്‍ കുടുംബ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു, പി. ബാലചന്ദ്രന്‍.

കോണ്‍ഗ്രസ്സ് മൃദു ഹിന്ദുത്വം കൈകൊണ്ടപ്പോള്‍ തകര്‍ന്നിടിഞ്ഞത് ബാബറി മസ്ജിദിലെ താഴികകുടങ്ങളല്ല. നവോദ്ധാന നായകര്‍ കെട്ടിപടുത്ത വലിയൊരു സംസ്‌ക്കാരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സി.പി.ഐ ഗുരുവായൂര്‍ ലോക്കല്‍ അസി: സെക്രട്ടറി എന്‍.പി. നാസര്‍ അദ്ധ്യക്ഷത വഹിച്ച കുടുംബസദസ്സില്‍, ഗീതാഗോപി എം.എല്‍.എ ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണവും, മുതിര്‍ന്ന നേതാവ് കെ.കെ. ശ്രീരാമയ്യരെ പൊന്നാടയണിയിച്ചും ചടങ്ങില്‍ ആദരിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ: മുഹമ്മദ്ബഷീര്‍, മണ്ഡലം അസി: സെക്രട്ടറി സി.വി. ശ്രീനിവാസന്‍, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ രേവതി , മഹിളാസംഘം സെക്രട്ടറി ഗീതാരാജന്‍, ലോക്കല്‍ സെക്രട്ടറി കെ.എ. ജേക്കബ്ബ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors