Above Pot

കോവിഡും ,ടി പി ആറും കുറയാതെ തൃശൂർ ,രോഗം ബാധിച്ചത് 3,965 പേർക്ക്, ടി പി ആർ 25.83%

First Paragraph  728-90

തൃശ്ശൂര്‍ കോവിഡും ,ടി പി ആറും കുറയാതെ തൃശൂർ . ജില്ലയില്‍ ഞായറാഴ്ച്ച (29/08/2021) 3,965 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,359 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,253 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,03,411 ആണ്. 3,86,260 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.83% ആണ്.

Second Paragraph (saravana bhavan
  ജില്ലയില്‍ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 3,944  പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 13  ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03  ആള്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 243 പുരുഷന്‍മാരും 272 സ്ത്രീകളും 10 വയസ്സിനു താഴെ 156 ആണ്‍കുട്ടികളും 140 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 212
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 582
സര്‍ക്കാര്‍ ആശുപത്രികളില്‍ – 353
സ്വകാര്യ ആശുപത്രികളില്‍ – 549
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 661

കൂടാതെ 8,931 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
3,968 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 298 പേര്‍ ആശുപത്രിയിലും 3,670 പേര്‍ വീടുകളിലുമാണ്.

15,351 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,645 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6,498 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 208 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 28,53,450 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

നടത്തറ, മാടക്കത്തറ, വെളളാങ്കല്ലൂര്‍, പടിയൂര്‍, അവണൂര്‍, പൂമല, ആനന്ദപുരം, പറപ്പൂക്കര, കൊടക്കര, തൃക്കൂര്‍ എന്നിവിടങ്ങളില്‍ നാളെ (30) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

                     ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം – – – ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ – – – 49,755 – – – 41,886
മുന്നണി പോരാളികള്‍ – – – 39,978 – – – 27,403
18-44 വയസ്സിന് ഇടയിലുളളവര്‍ – 6,06,856 – – – 59,716
45 വയസ്സിന് മുകളിലുളളവര്‍ – – 11,01,599 – – – 5,37,874
ആകെ – -17,98,188 – – – 6,66,879