Above Pot

കോവിഡിനെ തളക്കാൻ വാക്സിൻ തൃശൂരിൽ എത്തി

തൃശൂർ: കോവിഡ് വാക്സിൻ തൃശ്ശൂർ ജില്ലയിൽ എത്തി , കൊവിഷീല്‍ഡിന്റെ 37,640 ഡോസ് കോവിഡ് വാക്‌സിനാണ്  തൃശൂര്‍ ജില്ലാ മെഡിക്കല്‍  ഓഫീസിലെത്തിച്ചത്. വിമാനമാർഗം ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച 1.8 ലക്ഷം ഡോസുകളിൽ നിന്ന് 37, 640 ഡോസുകൾ ആണ് വൈകിട്ട് അഞ്ചുമണിയോടെ ഡി.എം.ഒ ഓഫീസിൽ എത്തിച്ച് ശീതീകരണ സംവിധാനത്തിൽ സൂക്ഷിച്ചിരിക്കുന്നത്. ജില്ലാ ജനറൽ ഹോസ്പിറ്റൽ, തൃശ്ശൂർ ജില്ലാ മെഡിക്കൽ കോളേജ്, അമല ആശുപത്രി തുടങ്ങിയ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിൽ ശനിയാഴ്ച വാക്സിൻ വിതരണം ആരംഭിക്കും. തൃശ്ശൂർ മേയർ എം.കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിസ്, കളക്ടർ എസ്. ഷാനവാസ്, ഡിഎംഒ കെ.ജെ റീന തുടങ്ങിയവർ തൃശ്ശൂരിൽ വാക്സിൻ ഏറ്റുവാങ്ങി.

First Paragraph  728-90