“കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കുക ” എംപീസ് കൊവിഡ് കെയർ ബ്രിഗേഡിയേഴ്സ് സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചു.
തൃശൂർ: ജില്ലയിലെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കുക ” എന്നാവശ്യപ്പെട്ട് എംപീസ് കൊവിഡ് കെയർ ബ്രിഗേഡിയേഴ്സ് സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചു. ജില്ലയിലെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കുക ” എന്നാവശ്യപ്പെട്ട് പ്രതിഷേധ സൈക്കിൾ റാലി നടത്തി, തൃശൂരിൻ്റെ, എം. പി.ശ്രീ.ടി.എൻ.പ്രതാപൻ നേത്യത്യം നൽകുന്ന ജില്ലയിലെ എംപീസ് കൊവിഡ് ബ്രിഗേഡിയേഴ്സിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
കളക്റ്ററേറ്റിന് മുന്നിൽ നിന്നും ടി.എൻ.പ്രതാപൻ എം.പി.നയിച്ച സൈക്കിൾ പ്രതിഷേധ റാലി, സ്വരാജ് റൗണ്ട് ,കോർപ്പറേഷൻ ഓഫീസ് റോഡിലൂടെ ടൌൺ ചുറ്റി അയ്യന്തോൾ സിവിൽ സ്റ്റേഷൻ പരിസരത്തു തന്നെ സമാപിച്ചു, ജനസംഖ്യക്ക് ആനുപാതികമായി വാക്സിൻ ലഭിക്കുന്നതുവരെ സമരം തുടരുമെന്നും, പ്രവാസികൾക്ക് മുൻഗണനാ കൊടുക്കണമെന്നും, രോഗികളൊടൊപ്പം എംപീസ് കൊവിഡ് കെയർ സഹായവുമായി ഒപ്പം ഉണ്ടാകുമെന്നും എം.പി.പറഞ്ഞു,
പ്രതിഷേധ റാലിക്ക് ജില്ലാ കോഡിനേറ്റർമാരായ സി.സി.ശ്രീകുമാർ, കെ.കെ.ബാബു, സി.എ.നൗഷാദ്.കെ പി.ജോസ്, ഷാനവാസ് ,സനൽ,എന്നിവരും, ഗുരുവായൂർ എംപീസ് ബ്രിഗേഡിയരായ, ഒ.കെ.ആർ.മണികണ്ഠൻ, സി.എസ്.സൂരജ് ,വി.എസ്.നവനീത്, സമീർ എടപ്പുള്ളി, ,അനിൽ ചാമുണ്ഡേശ്വരി, ജോയൽ കാരക്കാട്, എന്നിവർ നേതൃത്വം നൽകി