കുന്നംകുളം പാറേമ്പാടം അപകടം , പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹോദരനും മരിച്ചു

Above Pot

കുന്നംകുളം : പട്ടാമ്പി റോഡില്‍ പാറേംമ്പാടത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹോദരനും മരിച്ചു. കൊങ്ങണുർ കാവില്‍ വീട്ടില്‍ ഗോപിയുടെ മകന്‍ അനുരൂപ് (28) ആണ് മരിച്ചത്. മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെയാണ് മരണം സംഭവിച്ചത്.

മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് എരുമപ്പെട്ടിയിൽ നിന്ന് കൊങ്ങണൂരിലെ വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ ജൂൺ 27 ഞായറാഴ്ച്ച വൈകീട്ട് 5 മണിയോടെ പട്ടാമ്പി റോഡിലെ അബിസ് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ അനുരാഗിനും, സഹോദരന്‍ അനുരൂപിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്ന് ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയിൽ വെച്ച് അനുരാഗ് മരണത്തിന് കീഴടങ്ങി . അനുരൂപിന്റെ സംസ്കാരം ഇന്നു വൈകിട്ട് നാലുമണിക്ക് പോർക്കുളം ക്രിമിറ്റോറിയത്തിൽ നടക്കും. കുമാരിയാണ് മാതാവ്