Above Pot

ജില്ലയിൽ കോവിഡ് വാക്‌സിൻ കുത്തിവെപ്പ് ആരംഭിച്ചു

തൃശൂര്‍:  ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ജില്ലയായ തൃശൂരില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവയ്പ് ഇന്ന് രാവിലെ ആരംഭിച്ചു. ആഴ്ച്ചയില്‍ നാലു ദിവസമാണ് വാക്സിന്‍ നല്‍കുന്നത്. 23 ദിവസം കൊണ്ട് ആദ്യ ഡോസ് നല്‍കുന്നത് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഡി.എം.ഒ പറഞ്ഞു. രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം നല്‍കും.

First Paragraph  728-90

രാജ്യവ്യാപകമായ വാക്സിന്‍ യജ്നം പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത ശേഷം രാവിലെ 11.20 നാണ് ഡോ. റീന വാക്സിന്‍ സ്വീകരിച്ചത് ജില്ലാ ജനറല്‍ ആശുപത്രിയിലെ കോ വിഡ് വാക്സിന്‍ കേന്ദ്രത്തില്‍ വച്ച് പ്രതിരോധ കുത്തിവെപ്പ് എടുത്തത്.

Second Paragraph (saravana bhavan

തൃശ്ശൂര്‍ ജനറല്‍ ആശുപത്രി അടക്കമുള്ള തൃശൂരിലെ 9 കേന്ദ്രങ്ങളില്‍ 100 പേര്‍ വീതം ജില്ലയില്‍ ഇന്ന് ആകെ 900 പേര്‍ വാക്സിന്‍ സ്വീകരിച്ചു.

ഒരു മാതൃക സൃഷ്ടിക്കാന്‍ ആണ് ജില്ലയില്‍ ആദ്യമായി കൊവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് സ്വീകരിക്കാന്‍ മുന്നോട്ടുവന്നത് എന്ന് ഡിഎംഒ പറഞ്ഞു

വാകസിന്‍ സ്വീകരിച്ചവരെ ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കും. എതെങ്കിലും തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷച്ച ശേഷം മാത്രമെ വാക്സിനെടുത്തവരെ പുറത്ത് വിടുകയുള്ളു.  കര്‍ശനമായ സുരക്ഷ ക്രമീകരണങ്ങളാണ് വാക്സിന്‍ നല്‍കുന്ന സ്ഥലത്ത് ഒരുക്കിയത്. വാക്സിന്‍ നല്‍കുന്ന മുറിക്കുള്ളില്‍ ഒരാള്‍ക്ക് മാത്രമായിരിക്കും പ്രവേശനം നല്‍കിയുള്ളൂ. ഓണ്‍ലൈന്‍ രാജിസ്ട്രേഷന്‍ വഴിയാണ് വാക്സിന് നല്‍കുന്നത്. വാക്സിന്‍ സ്വീകരിക്കേണ്ട സ്ഥലവും തിയതിയും രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട ദിവസവുമെല്ലാം മൊബൈല്‍ സന്ദേശം വഴിയാണ് ലഭിക്കുക. ജില്ലയില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 35000 ത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടെങ്കിലും ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന 16000ത്തിലധികം പേര്‍ക്കാണ് ആദ്യഘട്ടം നല്‍കുന്നത്.

  • ജില്ലയ്ക്ക് ലഭിച്ചിരിക്കുന്നത് വാക്സിന്‍ -37640 ഡോസ്
  • 90 ഡോസ് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
  • ജില്ലയില്‍ നല്‍കുന്നത് 16,938 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് (രണ്ട് ഡോസ് വീതം)
  • വാക്സിനേഷന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ ആദ്യ ഘട്ടത്തില്‍ -9
  • മെഡിക്കല്‍ കോളേജ്,
  • ജനറല്‍ ആശുപത്രി തൃശൂര്‍
  • ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട
  • അമല മെഡിക്കല്‍ കോളേജ്
  • വൈദ്യര്തനം ആയൂര്‍വേദ കോളേജ് ഒല്ലൂര്‍
  • വേലൂര്‍ പ്രഥാമികാരോഗ്യ കേന്ദ്രം
  • പെരിഞ്ഞനം കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്‍റര്‍
  • കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി
  • ചാലക്കുടി താലൂക്ക് ആശുപത്രി

    ഒരോ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും അഞ്ച് വാക്സിനേഷന്‍ ഓഫീസര്‍, ഒരു വാക്സിനേറ്റര്‍ എന്നിവര്‍ ഉണ്ട് .കൂടാതെ ഒരു മെഡിക്കല്‍ ഓഫീസറെയും നീരക്ഷിണത്തിന് നിയോഗിച്ചിട്ടുണ്ട്.

  • <p>വാക്സിന്‍ എത്തി എന്ന് കരുതി ജാഗ്രത കുറവ് ഉണ്ടായാല്‍ വലിയ വില നല്‍കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ ജില്ലയിലെ എല്ലാവരിലേക്കും വാക്സിന്‍ എത്തിക്കുകയെന്നതിന് ഏറ്റവും ചുരുങ്ങിയത് എട്ട് മാസമെങ്കിലും വേണ്ടി വരും. ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ അത് ജാഗ്രത കുറക്കാനുള്ള ഇളവായി കരുതരുത് എന്ന് കളക്ടര്‍ എസ്.ഷാനവാസ് പറഞ്ഞു.</p>
  • < <p>ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ നടന്നു. പ്രധാനമന്ത്രി വാക്സിന്‍ പുറത്തിറക്കിയ ശേഷം മാണ് വാക്സിന്‍ വിതരണം. ജില്ലയില്‍ ഡിഎംഒ   ആദ്യ ഡോസ് സ്വീകരിച്ചത്. മന്ത്രിമാരായ ഏ.സി.മൊയ്തീന്‍, വി.എസ്.സുനില്‍ കുമാര്‍,സി.രവീിന്ദ്രനാഥ്, ടി.എന്‍.പ്രതാപന്‍ എം.പി,മേയര്‍ എം.കെ.വര്‍ഗീസ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.ഡേവിസ്, ജില്ലാ കളക്ടര്‍ എസ്.ഷാനവാസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഡിഎംഒ ഡോ.കെ.ജെ.റീനയാണ് ആദ്യ ഡോസ് സ്വീകരിച്ചത്.</p>