Header 1 vadesheri (working)

കോവിഡ് രോഗിക്ക് നൽകാൻ കിടക്കയില്ല , ആംബുലസിൽ വെച്ച് തന്നെ ചികിത്സ നൽകി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ചാവക്കാട് : ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ കിടത്തി ചികിത്സിക്കാൻ മേഖലയിലെ ആശുപത്രികളിൽ ഒരു കിടക്ക പോലും നിലവിൽ ഒഴിവില്ല. കോവിഡ് ബാധിച്ച് അവശനിലയിലായ എഴുപതുകാരനെ കയറ്റിയ ആംബുലൻസ് ആശുപത്രികളിൽ സൗകര്യമില്ലാതെ കറങ്ങി.

Second Paragraph  Amabdi Hadicrafts (working)

മറ്റൊരു വഴിയും ഇല്ലാതായതോടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ രോഗിയെ ആംബുലൻസിൽ തന്നെ കിടത്തി മരുന്നുകൾ കുത്തിവെക്കുകയും ട്രിപ്പ് നൽകുകയും ചെയ്തു.മണിക്കൂറുകൾക്ക് ശേഷം ട്രിപ്പ് കയറ്റി ക്കഴിഞ്ഞതിനെ തുടർന്ന് തിരുവത്ര സ്വദേശിയായ രോഗിയെ ആംബുലൻസ് വളണ്ടിയേഴ്‌സ് വീട്ടിലെത്തിച്ചു. എഴുപതുക്കാരനെ കൂടാതെ മൂന്ന് പേർക്ക് കൂടെ ഈ വീട്ടിൽ കോവിഡ് ഉണ്ട്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വൈകുന്നേരം ആറുമണി വരെ രോഗി ആംബുലൻസിൽ കഴിഞ്ഞു.ഗുരുവായൂർ സിവിൽ ഡിഫൻസ് വളണ്ടിയർമാരാണ് രോഗിയെ ആംബുലൻസിൽ പരിചരിച്ചത്.