Header Saravan Bhavan

ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 439 കോവിഡ് കേസുകൾ .

Above article- 1

ഗുരുവായൂർ : ഗുരുവായൂർ മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷം. ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 439 കോവിഡ് കേസുകൾ . ഗുരുവായൂർ നഗരസഭയിൽ ഇന്ന് 177 കോവിഡ് പോസറ്റീവ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ചാവക്കാട് ഇന്ന് 69, ഏങ്ങണ്ടിയൂര് 72,
കടപ്പുറം 45. ആകെ രോഗികൾ 222. ഒരുമനയൂര്‍ 11, പുന്നയൂര്‍ 31, വടക്കേകാട് 14, പുന്നയൂര്‍കുളം 20 എന്നിങ്ങനെയാണ് ഗുരുവായൂർ മണ്ഡലത്തിലെ ഇന്നത്തെ കോവിഡ് പോസറ്റിവ് കണക്കുകൾ.

Astrologer

അതെ സമയം ഗുരുവായൂർ നഗര സഭയിലെ നാല് വാർഡുകൾ കൂടി കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. 4,10, 32, 39 വാർഡുകളാണ് പുതിയ കൺടെയ്ൻമെന്റ് സോണുകൾ
ഇതോടെ 31 വാർഡുകൾ കൺടെയ്ൻമെന്റ് സോണിൽ ആയി നഗരസഭയിലെ 43 വാർഡുകളിൽ പന്ത്രണ്ട് വാർഡുകൾ ഒഴികെ എല്ലാ വാർഡുകളും അതിനിയന്ത്രിത വാർഡുകളായിമാറിഇതോടു കൂടി നഗരസഭയിലെ 43 വാർഡുകളിൽ പന്ത്രണ്ണം ഒഴികെ എല്ലാ വാർഡുകളും അതിനിയന്ത്രിത വാർഡുകളായി.

Vadasheri Footer