Post Header (woking) vadesheri

തൃശൂരിൽ കോവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു

Above Post Pazhidam (working)

തൃശ്ശൂർ : ജില്ലയിൽ ശനിയാഴ്ച 5,120 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 731 പേരും വീട്ടു നിരീക്ഷണത്തിലുള്ള 18,065 പേരും ചേർന്ന് 23,916 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 3,041 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,82,290 ആണ്. 5,54,970 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

Arya bhavan inner

ജില്ലയിൽ ശനിയാഴ്ച സമ്പർക്കം വഴി 5,066 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 14 പേർക്കും, ആരോഗ്യ പ്രവർത്തകരായ 34 പേർക്കും, ഉറവിടം അറിയാത്ത 06 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട് . ഇന്ന് റിപ്പോർട്ട് ചെയ്ത 08 ക്ലസ്റ്ററുകളും ചേർത്ത് നിലവിൽ 62 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, എന്നിവ ഉൾപ്പെടുന്നു.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

12,593 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2,291 പേർക്ക് ആന്‍റിജൻ പരിശോധനയും, 10,136 പേർക്ക് ആർടി പിസിആർ പരിശോധനയും, 166 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 40,20,800 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

First Paragraph Jitesh panikar (working)

ജില്ലയിൽ ഇതുവരെ 47,61,342 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,39,345 പേർ ഒരു ഡോസ് വാക്സിനും, 21,76,108 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 45,889 പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 1,08,580 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.