Post Header (woking) vadesheri

കോവിഡ് , സെക്യൂരിറ്റി ജീവനക്കാരൻ റോഡിൽ കുഴഞ്ഞു വീണു മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സെക്യൂരിറ്റി ജീവനക്കാരന്‍ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഗുരുവായൂര്‍ മാണിക്കത്ത്പടി വലിയകത്ത് നൂറുദ്ധീന്‍ (64) ആണ് മരിച്ചത്. പ്രവാസ ജീവിതത്തിന് ശേഷം മാണിക്കത്ത്പടിയിലെ സ്വകാര്യഫ്‌ളാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ആയി ജോലി ചെയ്തു വരികയാണ് .

Arya bhavan inner

Second Paragraph  Sarovaram(working)

ഇന്നലെ രാത്രി പത്തോടെ ജോലികഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ വീടിന് സമീപത്തെ റോഡില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആക്ട്‌സ് പ്രവര്‍ത്തകരുടെ സഹായത്തോടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ : സുബൈദ ,മകൻ :ജുനൈദ്

Third paragraph Saravan bhavan