Above Pot

കോവിഡ് നാലാം ഘട്ടം ; ഹോം ഐസൊലേഷനുകള്‍ക്ക് പ്രാധാന്യം

തൃശൂർ : കോവിഡ് 19 മഹാമാരി നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഹോം ഐസൊലേഷനുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ജില്ലാതല അവലോകന യോഗത്തില്‍ തീരുമാനമായി. കോവിഡ് 19 അവലോകനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

First Paragraph  728-90

രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഹോം ഐസൊലേഷനുകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താമെന്ന വിലയിരുത്തലിലാണ് തീരുമാനം. കോവിഡ്- 19 ബാധിതര്‍ക്കുള്ള ഗൃഹകേന്ദ്രീകൃത പരിചരണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കണം ഹോം ഐസൊലേഷനില്‍ പ്രവേശിക്കേണ്ടത്. നിലവില്‍ ജില്ലയില്‍ 1000ത്തിലധികം രോഗികളാണ് ഹോം ഐസൊലേഷനില്‍ കഴിയുന്നത്.

Second Paragraph (saravana bhavan

ഹോം ഐസൊലേഷനുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ സന്നദ്ധ സേനയുമായി ചേര്‍ന്ന് കോവിഡ് മോണിറ്ററിംഗ് ടീമിനെ ഏര്‍പ്പെടുത്തണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍ദ്ദേശം നല്‍കി. കൂടാതെ സാധാരണ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും കൂടുതല്‍ ആംബുലന്‍സ് സേവനം ഉറപ്പ് വരുത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

രോഗവ്യാപനം തടയുന്നതിന് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കൃത്യമായി മാസ്‌കുകള്‍ ധരിക്കണമെന്നും അനാവശ്യമായി യാത്ര ചെയ്യാതിരിക്കുകയും സമരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെറീന അവലോകന യോഗത്തില്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ ജില്ലയില്‍ ആകെ ഏഴ് കേന്ദ്രങ്ങളിലായി സി എഫ് എല്‍ ടി സികളുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും ഡിഎംഒ കൂട്ടിച്ചേര്‍ത്തു. ഹോം ഐസൊലേഷനുകളില്‍ കഴിയുന്നവര്‍ക്ക് ലീഫ് ലെറ്റും, ഹോമിയോ പ്രതിരോധ മരുന്നുകളും, വിറ്റാമിന്‍ ഗുളികകളും അടങ്ങുന്ന ഹോം കിറ്റ് വിതരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി.

തൃശൂര്‍ സിറ്റി കമ്മീഷ്ണര്‍ ഓഫീസര്‍ ആര്‍ ആദിത്യ, റൂറല്‍ എസ് പി ആര്‍ വിശ്വനാഥ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം എ ആന്റ്‌റോസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ടി വി സതീശന്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഡോ എം സി റെജില്‍, എഡിഎം റെജി പി ജോസഫ്, ബി ഡി ദേവസി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത് ജയരാജന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി പി രാധാകൃഷ്ണന്‍
എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.