തൃശ്ശൂര്‍: തൃശൂരിൽ കോവിഡ് ബാധിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു . കടലായി തരുപീടികയില്‍ പരേതനായ കുഞ്ഞിമോന്‍ മകന്‍ കടലായി സലീം മൗലവി (45) ആണ് മരിച്ചത്.കോവിഡ് ബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ഞായറാഴ്ച്ച രാവിലെയാണ് മരണം സംഭവിച്ചത്.സിറാജ് പത്രത്തിന്റെ ഇരിങ്ങാലക്കുട ലേഖകനാണ്. കടലായി അന്‍വാറുല്‍ ഇസ്ലാം മദ്രസ്സ പ്രധാന അദ്ധ്യാപകന്‍,പി.ഡി.പി സ്റ്റേറ്റ് കൗണ്‍സിലര്‍,കേരള ജേണലിസ്റ്റ് യൂണിയന്‍ മുന്‍ ജില്ലാകമ്മിറ്റിയംഗവും ഇരിങ്ങാലക്കുട മേഖല പ്രസിഡന്റുമായിരുന്ന എന്നിനിലകളിലും പ്രവര്‍ത്തിച്ചിരുന്നു, ഭാര്യ: റസിയ.മക്കള്‍ : മുഹമ്മദ് സഫ്‌വാന്‍, ഷിഫാനത്ത്,സഹോദരങ്ങള്‍: കടലായി അഷറഫ് മൗലവി, റംല, സുലേഖ . ഖബറടക്കം കടലായി മഹല്ല് ഖബര്‍സ്ഥാനില്‍ കോവീഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തി.
15 വര്‍ഷത്തോളമായി മാധ്യമപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നു.പി ഡി പി പാര്‍ട്ടിയുടെ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.നിലവില്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്.ചോക്കന,ചാമക്കാല,കടലായി എന്നിവിടങ്ങളിലായി മദ്രസ അധ്യാപകനായിരുന്നു.കടലായി ജുമാമസ്ജിദ് പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷന്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയും കേരള മഹല്ല് ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്നു.സൗദി അറേബ്യയില്‍ 11 വര്‍ഷകാലം പ്രവാസ ജിവിതം നയിച്ചിട്ടുണ്ട്.കെ ജെ യു ജില്ലാ കമ്മിറ്റി വേണ്ടി പ്രസിഡന്റ് അജീഷും സെക്രട്ടറി ജോസും ഇരിങ്ങാലക്കുട മേഖല കമ്മിറ്റി വേണ്ടി പ്രസിഡന്റ് പ്രകാശനും സെക്രട്ടറി രാഹില്‍ അശോകനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.