Header 1 = sarovaram
Above Pot

മുകേഷിനെതിരേ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി

തിരുവനന്തപുരം: സഹായം അഭ്യര്‍ഥിച്ച്‌ വിളിച്ച വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയ കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനെതിരേ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി. ഫോണില്‍ ബന്ധപ്പെട്ട വിദ്യാര്‍ഥിയോട് മുകേഷ് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ചാണ് എംഎസ്‌എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരാണ് പരാതി നല്‍കിയത്.

മുകേഷിനെതിരേ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. കേവലം പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഒന്നിലധികം തവണ ഫോണ്‍ വിളിച്ചുവെന്നതിന്റെ പേരില്‍ കുട്ടിയെ ഭീഷണിപ്പെടുത്തുന്ന എംഎല്‍എ ഇനി വിളിച്ചാല്‍ കരണക്കുറ്റി അടിച്ചുപൊട്ടിക്കുമെന്നും ചൂരല്‍കൊണ്ട് അടിക്കുമെന്നുമൊക്കെയാണ് പറയുന്നത്. ഒരു കുട്ടിയോട് കാട്ടേണ്ട സാമാന്യമായ മനുഷ്യത്വമോ കരുണയോ കാട്ടാതെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്ന മുകേഷിന് ഒരു സാധാരണ മനുഷ്യനുള്ള കരുണയും സ്‌നേഹവാസനയും മര്യാദയും പോലുമില്ല എന്നത് ഖേദകരമാണ്. നേരത്തെ അർധരാത്രിയിൽ വിളിച്ച ആരാധകനോട് മുകേഷ് കയർക്കുന്ന ഓഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു

Astrologer

സഹായം അഭ്യര്‍ഥിച്ച്‌ വിളിച്ച കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും തളര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മുകേഷിനെതിരേ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ശക്തമായ നിയമ പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്നും എംഎസ്‌എഫ് അറിയിച്ചിട്ടുണ്ട്

സംഭവത്തില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ഡോക്ടര്‍ ബിജു രംഗത്ത്. ജനാധിപത്യ ബോധം എന്താണ് എന്നതും, ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും എം എല്‍ എ മാരെ പഠിപ്പിക്കുന്ന ഒരു സെഷന്‍ നിയമസഭയില്‍ ഏര്‍പ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറയുന്നു. ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരില്‍ ചുമക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കരുതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ശമ്ബളവും യാത്ര ബത്തയും അലവന്‍സും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണെന്നും അപ്പോള്‍ ഏത് ജില്ലയില്‍ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണമെന്നും ഡോ.ബിജു പറയുന്നു. അതിന് സാധ്യമല്ലെങ്കില്‍ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

p>ഓഡിയോ ക്ലിപ്പിന്റെ പൂർണ രൂപം

വിദ്യാര്‍ത്ഥി: ഹലോ സര്‍ ഞാന്‍ പാലക്കാട് നിന്നാണ് വിളിക്കുന്നത്.

മുകേഷ്: പാലക്കാടോ. ആറ് പ്രാവശ്യം ഒക്കെ വിളിക്കുന്നത്. നമ്മള്‍ ഒരു മീറ്റിംഗില്‍ ഇരിക്കുകയല്ലേ

വിദ്യാര്‍ത്ഥി: ഞാന്‍ ഒരു അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നത്.

മുകേഷ്: പാലക്കാട്ട് നിന്നും കൊല്ലം എംഎല്‍എയെ വിളിക്കേണ്ട ഒരു കാര്യവും ഇല്ല.

വിദ്യാര്‍ത്ഥി: സര്‍ ഞാന്‍ ഒരു അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി വിളിച്ചതാണ്.

മുകേഷ്: അത്യാവശ്യ കാര്യം പാലക്കാട്ട് എംഎല്‍എയെ അല്ലെ വിളിച്ചുപറയേണ്ടത്.

വിദ്യാര്‍ത്ഥി: ഞാന്‍ പത്താംക്ലാസില്‍ പഠിക്കുന്ന ഒരു സ്റ്റുഡന്റാണ്.

മുകേഷ്: അതെ സ്റ്റുഡന്റാണെങ്കിലും എന്താണെങ്കിലും പാലക്കാട് എംഎല്‍എ എന്നൊരു ആള്‍ ജീവനോടെ ഇല്ലേ.

വിദ്യാര്‍ത്ഥി: സാരെ എന്റെ ഒരു കൂട്ടുകാരന്‍ സാറിന്റെ നമ്പര്‍ തന്നപ്പോള്‍ വിളിച്ചുനോക്കിയതാണ്.

മുകേഷ്: കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണം. സ്വന്തം മണ്ഡലത്തിലെ എംഎല്‍എയുടെ നമ്പര്‍ തരാതെ വേറേതൊരു ഏതോ ജില്ലയിലുള്ള എംഎല്‍എയുടെ നമ്പര്‍ തന്നിട്ട് എന്താ അവന്‍ പറഞ്ഞത്.

വിദ്യാര്‍ത്ഥി: അല്ല, ഒന്ന് വിളിച്ച് നോക്കാന്‍ പറഞ്ഞു

മുകേഷ്: വേണ്ട.

വിദ്യാര്‍ത്ഥി: ഓകെ സാര്‍.

മുകേഷ്: നിങ്ങള്‍ നിങ്ങടെ സ്വന്തം എംഎല്‍എയെ വിളിച്ചോ. അവര്‍ എന്ത് പറയുന്നു ഇങ്ങനെ പറയുന്നു എന്ന് പറഞ്ഞിട്ട് വേണം എന്നെ വിളിക്കാന്‍. ഇത് സ്വന്തം എംഎല്‍എയെ വേറൊരുത്തന്‍ ജയിപ്പിച്ചിട്ട് വിട്ടത് മരിച്ച് പോയത് പോലെയാണല്ലോ എന്നെ വിളിക്കുന്നത്. ആറ് പ്രാവശ്യം. ഞാനൊരു വിലിയ പ്രധാനപ്പെട്ട യോഗത്തില്‍ ഇരിക്കുകയല്ലേ. ഒരു പ്രാവശ്യം വിളിച്ചു രണ്ടു പ്രാവശ്യം വിളിച്ചു ആറു പ്രാവശ്യം വിളിച്ചിട്ട് ഇവിടെയുള്ള ആള്‍ക്കാര്‍ എന്നെ നോക്കി ചിരിക്കുവാ. എന്താ ഇത് പിള്ളേര് കളിയാണോ ഇത്.

വിദ്യാര്‍ത്ഥി: സോറി സര്‍

മുകേഷ്: സോറി ഒന്നും അല്ല, ഇത് വെളച്ചില്‍. ഒരാളെ ശല്യപ്പെടുത്തുക. സ്വന്തം എംഎല്‍എയെ അവിടെ കിടക്കുമ്പോള്‍ അയാളെ വിളിക്കാതെ അയാളെ വെറും ഡൂക്കിലി ആക്കിയിട്ട് ബഫൂണ്‍ ആക്കീട്ട് വേറെ നാട്ടിലുളള എംഎല്‍എയെ വിളിക്കുക. തെറ്റല്ലേ അത്.

വിദ്യാര്‍ത്ഥി: സോറി സര്‍ അറിയാതെ പറ്റി പോയി.

മുകേഷ്: നിങ്ങളുടെ എംഎല്‍എ ആരാന്ന് അറിയാമോ.

വിദ്യാര്‍ത്ഥി: ഇല്ല

മുകേഷ്: സ്വന്തം എംഎല്‍എ ആരാന്ന് അറിഞ്ഞൂട പത്താംക്ലാസില്‍ പഠിക്കുന്ന നിനക്ക് എന്റെ മുന്‍പില്‍ ഉണ്ടായിരുന്നെങ്കില്‍ നിന്നെ ഒക്കെ ചൂരല് വെച്ച് അടിച്ചേനെ. സ്വന്തം എംഎല്‍എ ആരാന്ന് അറിഞ്ഞൂട. പാലക്കാട് എവിടെയാ നിന്റെ വീട്.

വിദ്യാര്‍ത്ഥി: പാലക്കാട് ഒറ്റപ്പാലം

മുകേഷ്ഒ റ്റപ്പാലത്തെ നിന്റെ എംഎൽഎയെ നിനക്ക് അറിഞ്ഞൂടേ, മേലാൽ നി്നറെ എംഎൽഎയെ വിളിക്കാതെ എന്നെ വിളിക്കരുത്

അതേസമയം തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോയെന്നാണ് മുകേഷ് അഭിപ്രായപ്പെട്ടു വിശദമാക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പലരീതിയില്‍ ഹരാസ് ചെയ്തുള്ള ഇത്തരം ഫോണ്‍ വിളികള്‍ നേരിടുന്നുണ്ടെന്നും മുകേഷ് പറയുന്നു. ഇതിന്‍റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് കൂട്ടിച്ചേർത്തു

Vadasheri Footer